‘ബീഫ് കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് പണം വാങ്ങാന്‍ ബി.ജെ.പിക്ക് മടിയില്ല’; ഇറച്ചി വില്‍പ്പനയാണ് പ്രശ്‌നം: അസദുദ്ദീന്‍ ഉവൈസി

ബീഫ് കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഇലക്ടറല്‍ ബോണ്ടുകളുടെ രൂപത്തില്‍ പണം വാങ്ങാന്‍ ബി.ജെ.പിക്ക് മടിയില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. എന്നാല്‍ ഇറച്ചി വ്യാപാരിയെ കട തുടങ്ങാന്‍ അനുവദിക്കില്ലെന്നും അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. സബ്കാ സാത് എന്ന ബി.ജെ.പിയുടെ ആശയം ഇതാണോയെന്നും അദ്ദേഹം ചോദിച്ചു.

Also Read:  തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ മതവികാരം ഇളക്കിവിടുന്നു; മോദിക്കെതിരെ  പരാതി നല്‍കി യെച്ചൂരി

നേരത്തെ ചില ഉത്സവ വേളകളില്‍ ചില വിഭാഗത്തിന്റെ മാംസാഹാര ശീലത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. റമദാന്‍ കാലത്ത് തങ്ങള്‍ വ്രതമെടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ളവരോടും അത് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ശരിയാണോ-ഔറംഗാബാദില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇംതിയാസ് ജലീലിന് വേണ്ടി നടത്തിയ പ്രചരണത്തിനിടെയായിരുന്നു അസദുദ്ദീന്‍ ഉവൈസിയുടെ പരാമര്‍ശം.

മണ്ഡലത്തില്‍ നിന്നും ഏറെക്കാലമായി എം.പി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ശിവസേന (യു.ബി.ടി) ചന്ദ്രകാന്ത് ഖെയ്‌റെയെ 2019ലെ തെരഞ്ഞെടുപ്പില്‍ ജലീല്‍ പരാജയപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here