ചത്തീസ്‌ഗഢില്‍ ഒപ്പത്തിനൊപ്പമോടി ബിജെപിയും കോണ്‍ഗ്രസും; ഇഞ്ചോടിഞ്ച് പോരാട്ടം

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കവേ ചത്തീസ്ഗഢില്‍ ഒപ്പത്തിനൊപ്പമോടി ബിജെപിയും കോണ്‍ഗ്രസും.   ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ഭൂപേഷ് ബാഗേലും സംഘവും.

15 വര്‍ഷം ഭരിച്ച ഛത്തീസ്ഗഡില്‍ ഇത്തവണ തിരിച്ചുവരാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. 2003 മുതല്‍ 2018 വരെയായിരുന്നു ബിജെപി  അധികാരത്തില്‍ തുടര്‍ന്നത്. 90 അംഗ നിയമസഭയാണ് ഛത്തീസ്ഗഢിലേത്. 46 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

Also Read : തെലങ്കാനയില്‍ അച്ഛന്‍ പിന്നില്‍ മകന്‍ മുന്നില്‍; കമല്‍നാഥിനും സച്ചിനും അപ്രതീക്ഷിത തിരിച്ചടി

നവംബര്‍ 7, 17 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. 2018 ലെ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 76.88 ശതമാനത്തേക്കാള്‍ നേരിയ കുറവായിരുന്നു ഇത്തവണത്തെ പോളിംഗ്. ഇത്തവണ 76.31 ശതമാനം പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്.

ഉച്ചയോടെ ഫലത്തിന്റെ ഒരു പൊതുചിത്രം വ്യക്തമായേക്കും. വൈകുന്നേരമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. വിവിധ കോണുകളിൽനിന്നുള്ള ആവശ്യം പരിഗണിച്ച്‌ മിസോറം വോട്ടെണ്ണൽ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി. 2024 പൊതുതെരഞ്ഞെടുപ്പിന്‌ മുമ്പേയുള്ള അവസാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നതിനാൽ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ്‌ ഫലം ഏറെ നിർണായകമാണ്‌.

Also Read : എ.ഐ.സി.സി ആസ്ഥാനത്ത് ശ്രീരാമനും ഹനുമാനും; ഫലം വന്നപ്പോ‍ഴും മൃദുഹിന്ദുത്വ മുദ്രാവാക്യം വിടാതെ കോണ്‍ഗ്രസ്

രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും, തെലങ്കാനയിൽ 119 സീറ്റുകളിലും ഫലം ഇന്നറിയാം.  രാജസ്ഥാനിലെ 200 ൽ 199 മണ്ഡലങ്ങളിലെ ഫലം ഇന്ന് വരും. 74.75 ശതമാറ്റം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News