
കേരളത്തിൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടു ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ലെന്നും അതിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും തെളിയിക്കുന്ന ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഇടതുപക്ഷവും ബിജെപിയും തമ്മിൽ ഡീൽ എന്ന ഗീബൽസിയൻ നുണ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ പ്രചരിപ്പിക്കുന്നതിനിടയിലാണ് കോലീബി സഖ്യത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്ന പോസ്റ്റ് വൈറലായത്.
ബൈജു ചന്ദ്രൻ ആണ് പഴയ പത്രവാർത്തകളുടെ സഹായത്തൽ യുഡിഎഫും ബിജെപിയുടെ പഴയ രൂപമായ ജനസംഘവും തമ്മിലുള്ള ബന്ധം പുറത്ത് കൊണ്ട് വന്നത്. 1960-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ എം എസ് നമ്പൂതിരിപ്പാടിനെ തോൽപ്പിക്കാൻ പട്ടാമ്പി നിയോജകമണ്ഡലത്തിൽ ജനസംഘം സ്ഥാനാർത്ഥി ആയ മാധവ മേനോനെ പിൻവലിച്ച് കോൺഗ്രസ്–പി.എസ്.പി.–മുസ്ലിം ലീഗ് മുന്നണി സ്ഥാനാർഥി എ രാഘവൻ നായർക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
പൊതുശത്രുവായ ഇടതുപക്ഷത്തിനെതിരെ കോൺഗ്രസ്സും മുസ്ലിം ലീഗും ജനസംഘവും ഇന്നത്തെ പോലെ അന്നും ഒന്നിക്കുകയായിരുന്നു. ഇതിനെ പറ്റി പത്രങ്ങളിൽ വന്ന വാർത്തകളും പോസ്റ്റിൽ ഉൾപ്പെടുത്തി.എന്നാൽ ഈ വെല്ലുവിളികളെ തള്ളിമാറ്റി ഇ എം എസ് നമ്പൂതിരിപ്പാട് ഏകദേശം 7000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

