
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ, മണ്ഡലത്തില്‍ കോലീബീ സഖ്യം ഉണ്ടെന്ന് വ്യക്തമാക്കി എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്. എന്‍ഡിഎക്ക് വിജയസാധ്യതയില്ലെന്ന് കണ്ട് വോട്ടുമറിച്ച് കുത്താനുള്ള സാധ്യത തനിക്ക് കിട്ടിയ റിപ്പോര്‍ട്ടിലുണ്ടെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വെളിപ്പെടുത്തല്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: സുരേഷ് ഗോപി ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം; പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്ന് ഫെഫ്ക
ഇടതുപക്ഷത്തെ തോല്‍പ്പിക്കണം എന്ന ഉദ്ദേശത്തോടെ വലതുപക്ഷത്തിന് വോട്ടു ചെയ്തവരുണ്ടെന്നും, എന്തായാലും ഇടതുപക്ഷം വരാന്‍ പാടില്ലെന്ന ഉദ്ദേശത്തില്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ടു ചെയ്ത ബിജെപിക്കാരുണ്ടെന്നുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി തുറന്നുപറഞ്ഞിരിക്കുന്നത്. ഇതോടെ കോലീബീ സഖ്യം തുറന്ന് സമ്മതിച്ചിരിക്കുകയാണ് മോഹന്‍ ജോര്‍ജ്.
ALSO READ: ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം’; ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ഡിവൈഎഫ്‌ഐ
2, 32, 381 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ വോട്ടര്‍മാര്‍. ഇതില്‍ 1, 13, 613 പുരുഷന്മാരും, 1, 18, 760 സ്ത്രികള്‍ എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവര്‍ ഉള്‍പ്പെടും. 75 ശതമാനത്തോളം പേരാണ് ഇത്തവണ വോട്ടു ചെയ്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here