നിലമ്പൂരിലെ യുഡിഫ് ബിജെപി അന്തര്‍ധാര തൃശൂര്‍ ലോകസഭ തെരഞ്ഞെടുപ്പിലടക്കം വോട്ട് മറിച്ചതിനുള്ള പ്രത്യുപകാരം; മുഖ്യശത്രു എല്‍ഡിഎഫെന്ന് വെളിപ്പെടുത്തല്‍

നിലമ്പൂരിലും കോലിബി സഖ്യം. യുഡിഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് ബിജെപി വോട്ട് മറിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. എല്‍ഡിഎഫിന് പരാജയപ്പെടുത്താനാണ് വോട്ട് കച്ചവടം നടത്തിയതെന്നും ബിജെപിയുടെ ഭൂരിഭാഗം വോട്ടുകളും യുഡിഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനു അനുകൂലമായാണ് പോള്‍ ചെയ്തതെന്നുമാണ് ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.

ALSO READ: പിന്നോട്ടെടുക്കാതെ ഇറാൻ, തൊടുത്തത് വജ്രായുധം തന്നെ; ഇസ്രയേലിനെതിരെ പ്രയോഗിച്ച ഖൈബർ ഷേക്കൻ ബാലിസ്റ്റിക് മിസൈലിനെ കുറിച്ച് അറിയാം

നിലമ്പൂര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തന്നെ വര്‍ഗീയ സംഘടനയായ ജമായത്ത് ഇസ്ലാമിയെ യുഡിഫ് മുന്നണിയുടെ ഭാഗമാക്കിയിരുന്നു. ബിജെപി വോട്ടുകള്‍ യുഡിഫ്‌ന് മറിച്ചു എന്ന് ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് തന്നെ വ്യക്തമാക്കിയതോടെ നിലമ്പുരിലെ കോ ലി ബി സഖ്യം മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ബിജെപിയുടെയും യുഡിഫിന്റെയും പൊതു ശത്രു എല്‍ഡിഎഫ് ആണെന്നും യുഡിഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനു വോട്ട് മറിച്ചതിന്റെ വ്യക്തമായ റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മോഹന്‍ ജോര്‍ജ് പറയുന്നു.


ALSO READ: 21 നും 30 ഇടയിൽ പ്രായമുള്ള ബിരുദധാരികളാണോ നിങ്ങൾ ? കാത്തിരിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2900 ഓഫീസർ ഒഴിവുകള്‍

തൃശൂര്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ അടക്കം യുഡിഫ് ബിജെപിക്ക് വോട്ട് മറിച്ചതിനുള്ള പ്രത്യുപകാരമായാണ് നിലമ്പൂരിലെ യുഡിഫ് ബിജെപി അന്തര്‍ധാര. യുഡിഫ് മുന്നണിയിലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രവര്‍ത്തകനായ മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ഥി പ്രഖ്യാപന ദിവസം ബിജെപിയില്‍ മെമ്പര്‍ഷിപ്പ് നല്‍കിയാണ് എന്‍ഡിഎ സ്ഥാനര്‍ഥിയാക്കുന്നത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഫ് ബിജെപി വോട്ടു കച്ചവടത്തതിനായുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News