മണിപ്പുർ കലാപം; സ്വന്തം സർക്കാരിനെ വിമർശിച്ച് ബിജെപി

മണിപ്പുരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ സ്വന്തം സർക്കാരിനെ വിമർശിച്ച് ബി ജെ പി. അത്യപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന് സംസ്ഥാന നേതാക്കൾ കത്തയച്ചു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപെട്ടു എന്നും ജനരോഷവും പ്രതിഷേധവും പ്രവഹിക്കുന്നുവെന്ന് നേതാക്കൾ വിമർശിച്ചു.

Also read:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് അഭ്യർഥന നടത്തി. അഭയാർഥികൾക്ക് പുനരധിവാസം ഉടൻ ഉറപ്പാക്കണമെന്നും ദേശീയപാതയിലെ ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മണിപ്പൂരിൽ പ്രശ്നക്കാരെ അറസ്റ്റുചെയ്യണം എന്നും കത്തിൽ പറഞ്ഞു. ബിജെപി മണിപ്പുർ അധ്യക്ഷ എ. ശാരദാ ദേവിയും എട്ട് സംസ്ഥാന ഭാരവാഹികളും ഒപ്പുവച്ച കത്താണ് നൽകിയത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കത്തിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News