നേമത്ത് ഇലക്ഷൻ അട്ടിമറിക്കുന്നതിനായി ബിജെപി മദ്യവും പണവും ഒഴുക്കുന്നു: വി ശിവൻകുട്ടിയുടെ ചീഫ് ഇലക്ഷൻ ഏജന്റ്

BJP Nemom

നേമത്ത് ഇലക്ഷൻ അട്ടിമറിക്കുന്നതിനായി ബിജെപി മദ്യവും പണവും ഒഴുക്കുന്നുവെന്ന് വി ശിവൻകുട്ടിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റ് ജയിൽ കുമാർ. 336 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തിരുന്നു. ആറ്റുകാലിലെ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസിൽ നിന്നാണ് മദ്യം പിടിച്ചത്.

336 ലിറ്റർ മദ്യം പിടിച്ചിട്ട് 6 ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നീതിപൂർവകമായി ഇടപെടുന്നില്ലെന്നും അദ്ദേഹം മാധ്യമ​ങ്ങളോട് പറഞ്ഞു. വ്യാപകമായി ബി ജെ പി പ്രവർത്തകർ മദ്യം വിതരണം ചെയ്യുമ്പോൾ ഗൗരവപൂർണമായ അന്വേഷണം കമ്മീഷൻ നടത്തിയില്ലെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം തടയുമെന്നും അദ്ദേഹം പറഞ്ഞു.

Also read: ചരിത്ര വിധിയെഴുതാൻ കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവട്ട വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ

ഇന്നു രാവിലെ പരശുരാമ ക്ഷേത്രത്തിൽ ബലിയിട്ട് തിരിച്ചു വന്നവരോട് വർഗീയത പറഞ്ഞു ബിജെപി വോട്ട് ചോദിക്കുന്നതായും അദ്ദേഹം ആരോപിക്കുന്നു. ഇതൊക്കെ ചട്ടങ്ങൾ കാറ്റിൽ പറത്തുന്നതാണെന്നും എൽ ‍‍ഡി എഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News