ഛത്തീസ്ഗഡില്‍ ബിജെപിക്ക് തൊടാന്‍ കഴിയാത്ത അഞ്ചിടങ്ങള്‍

മധ്യപ്രദേശ് വിഭജിച്ച് പ്രത്യേക സംസ്ഥാനമായ ഛത്തിസ്ഗഡ് നിലവില്‍ വന്നിട്ടും തെരഞ്ഞെടുപ്പുകളില്‍ ബിജെപി തൊടാനാവാത്ത അഞ്ചു മണ്ഡലങ്ങളുണ്ട് സംസ്ഥാനത്ത്. 2003 മുതല്‍ 2018 വരെ പതിനഞ്ച് വര്‍ഷത്തോളം ബിജെപി അധികാരത്തിലിരുന്നിട്ടും ഈ സീറ്റുകളില്‍ ബിജെപി വിജയം നേടിയിട്ടില്ല.

ALSO READ: കേരളവർമ്മയിൽ കെഎസ്‍യുവിന് തിരിച്ചടി

സീതാപൂര്‍, പാലി തനഖാര്‍, കോട്ട, മാര്‍വാഹി, ഖാര്‍സിയ എന്നിവയാണ് ആ മണ്ഡലങ്ങള്‍. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന ബിജെപിക്ക് ഈ സീറ്റുകള്‍ നേടാന്‍ അത്ഭുതങ്ങള്‍ നടക്കണം. നവംബര്‍ 7, 17 തീയതികളിലാണ് ഇവിടെ വോട്ടിംഗ് നടക്കുക.

ALSO READ: സന്ദേശങ്ങളിലൂടെയും കമന്റിലൂടെയും വിദ്വേഷ പ്രചാരണം! പൊലീസ് നടപടി കടുപ്പിക്കുന്നു

1952 മുതല്‍ സുര്‍ഗുജാ ഡിവിഷനിലെ സീതാപൂര്‍ മണ്ഡലം കോണ്‍ഗ്രസിന്റെ കോട്ടയാണ്. രണ്ടായിരത്തില്‍ ഛ്ത്തിസ്ഗഢ് രൂപീകൃതമാവുമ്പോള്‍ അഞ്ചാം തവണ ജനവിധി തേടിയ കോണ്‍ഗ്രസിന്റെ അമര്‍ജീത്ത് ഭാഗത്തിനെതിരെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി മത്സരിച്ച് തോറ്റത്. സംസ്ഥാന രൂപീകരണത്തിന് ശേഷം നാല് മത്സരങ്ങളാണ് പാലി താന്‍ഖാര്‍ മണ്ഡലത്തില്‍ നടന്നത്. ഇതിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

ALSO READ:മാനവീയം വീഥിയിലേത് ഒറ്റപ്പെട്ട സംഭവം: മുഹമ്മദ് റിയാസ്

1952 മുതല്‍ ത്രികോണ മത്സരം നടക്കുന്ന കോട്ട മണ്ഡലത്തിലും ബിജെപിക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ല. പതിനാല് തെരഞ്ഞെടുപ്പുകളാണ് ഇവിടെ നടന്നത്. റായിഗട്ടിലെ ഖാര്‍സിയ മണ്ഡലം പരമ്പരാഗതമായി കോണ്‍ഗ്രസിന്റേതാണ്. അതേപോലെ മര്‍വാഹി മണ്ഡലത്തിലും കോണ്‍ഗ്രസ് അജയ്യരായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys