
വീണ്ടും വിവാദ പ്രസ്താവനയുമായി ഗുരുവായൂർ നിയമസഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥിയും ബി.ജെ.പി. നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണൻ. കേരളത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാനും വികസനം ഉറപ്പാക്കാനും ഹിന്ദു രാഷ്ട്രീയം അനിവാര്യമാണെന്ന് ആയിരുന്നു ഇദ്ദേഹം പറഞ്ഞത്. ക്ഷേത്രത്തിന്റെ പേരിൽ ലോകപ്രസിദ്ധമായ ഗുരുവായൂരിന്റെ പൈതൃക ഭൂമിയിൽ ഒരു ഹിന്ദു എം.എൽ.എ വേണമെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.
ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എം.എൽ.എ ഇല്ലാത്തത് ഹിന്ദു രാഷ്ട്രീയം ഇല്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിക്കുന്നു. തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും, പൊലീസോ കോടതിയോ ഇനി പട്ടാളം തന്നെ വന്നാലും നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു.
കേരളത്തിന് ഇപ്പോൾ ആവശ്യം ‘പൊളിറ്റിക്കൽ ഹിന്ദുത്വം’ ആണെന്ന് അദ്ദേഹം പറഞ്ഞു. വിളക്ക് കൊളുത്തുന്നത് ‘ഹറാം’ ആണെന്ന് പറയുന്നവർ കൊള്ള ചെയ്യാൻ അവസരം കാത്തിരിക്കുന്നവരാണെന്നും അദ്ദേഹം വിമർശിച്ചു. ബംഗാളിൽ ബി.ജെ.പി വിജയിക്കുമെന്നും വൈകാതെ കേരളവും പിടിച്ചടക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

