എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ ആശങ്ക അറിയിച്ച് കേന്ദ്രത്തിന് നിവേദനം നൽകി സിബിസിഐ

cbci fcra bill bjp

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിദേശ സംഭാവന നിയന്ത്രണ ഭേദ​ഗതി ബില്ലിൽ ആശങ്ക അറിയിച്ച് അമിത്ഷായ്ക്ക് നിവേദനം നൽകി സിബിസിഐ (കാതലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ). നിലവിലെ നിയമത്തിൽ ഭേദ​ഗതികൾ വരുത്തുന്നതിലൂടെ രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും ആസ്തി കണ്ടുകെട്ടുന്നത് പോലുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. ജീവകാരുണ്യ, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക. പരാതികൾ പരിഹരിക്കുന്നതിനായി സ്വതന്ത്രമായ ഒരു അപ്പീൽ അതോറിറ്റി രൂപീകരിക്കുക എന്നിവയാണ് സിബിസിഐയുടെ ആവശ്യങ്ങൾ. ഒപ്പം
മുഴുവൻ എംപിമാർക്കും ഈ വിഷയം ഉന്നയിച്ച് നിവേദനം നൽകിയതായും സിബിസിഐ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News