രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്താന്‍ ബഹളംവെച്ച് ഭരണപക്ഷം; നിങ്ങള്‍ ‘ഹിന്ദുസ്ഥാനെ’ കൊലപ്പെടുത്തിയെന്ന് ആഞ്ഞടിച്ച് പ്രസംഗം തുടര്‍ന്ന് രാഹുല്‍

ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി എംപി. അദാനിക്കെതിരെ ഒന്നും പറയില്ലെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് ഭാരത് ജോഡോ യാത്രയില്‍ കണ്ട കാര്യങ്ങളെപ്പറ്റി സംസാരിച്ച് രാഹുല്‍ മണിപ്പൂര്‍ കലാപത്തിലേക്കെത്തി. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ രാഹുല്‍ ഗാന്ധി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. മണിപ്പൂരില്‍ താന്‍ കണ്ട കാര്യങ്ങളെക്കുറിച്ച് രാഹുല്‍ വിവരിച്ചു. രാഹുല്‍ മണിപ്പൂര്‍ വിഷയം സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഭരണപക്ഷം ബഹളംവെച്ചു. ഭരണപക്ഷ ബഹളത്തിനിടയിലും രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഉറക്കെത്തന്നെ സംസാരിച്ചു.

Also read- മണിപ്പൂരില്‍ ഹിന്ദുസ്ഥാന്‍ കൊലചെയ്യപ്പെട്ടു; മണിപ്പൂർ ഇന്ത്യയിൽ അല്ലാ എന്ന രീതിയിലാണ് മോദിയുടെ പെരുമാറ്റം; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മോദി സര്‍ക്കാര്‍ മണിപ്പൂരിനെ രണ്ടായി വിഭജിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. മണിപ്പൂരില്‍ കലാപത്തിനിരയായവര്‍ കഴിയുന്ന ക്യാംപുകളില്‍ താന്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ നിരവധി സ്ത്രീകളേയും കുട്ടികളേയും കണ്ടു. തന്റെ മകനെ അവര്‍ കണ്‍മുന്നില്‍വെച്ച് കൊന്നു എന്നാണ് ഒരു സ്ത്രീ പറഞ്ഞത്. പേടി കാരണം അവര്‍ക്ക് വീട് വിട്ടു പോകേണ്ടി വന്നു. നിങ്ങള്‍ക്ക് നുണ പറയാം, താന്‍ പറയുന്നത് നുണ അല്ലെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇതിനിടയിലെല്ലാം പ്രതിപക്ഷ ബഹളം തുടര്‍ന്നു.

Also read- സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം; പ്രമേയം പാസ്സാക്കി നിയമസഭ

മണിപ്പൂരിലെ ജനങ്ങളെ ബിജെപി കൊലപ്പെടുത്തിയെന്ന് രാഹുല്‍ പറഞ്ഞു. ബിജെപി രാജ്യദ്രോഹികളാണ്. ‘ഹിന്ദുസ്ഥാനെ’ മണിപ്പൂരില്‍ കൊന്നു.
അതുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത്. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ ഹിന്ദുസ്ഥാന്റെ സേനക്ക് ഒരു ദിവസം മതി.
പക്ഷെ നിങ്ങള്‍ അത് സമ്മതിക്കുന്നില്ല. നിങ്ങള്‍ക്ക് ഹിന്ദുസ്ഥാനെ കൊല ചെയ്യണം. ഹിന്ദുസ്ഥന്റെ മനസ് കേള്‍ക്കുന്നില്ലെങ്കില്‍ വേറെ ആരുടെ ശബ്ദമാണ് നിങ്ങള്‍ കേള്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here