അറുതിയില്ലാതെ സീറ്റ് തർക്കം; ബിജെപിയുടെ കാസർ​ഗോഡ് മഞ്ചേശ്വരം മണ്ഡലങ്ങളിൽ കലഹം രൂക്ഷം

bjp kasaragod

തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയുടെ കാസർഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ കലഹം രൂക്ഷമായിരിക്കുകയാണ്. കാസർഗോഡ് മണ്ഡലത്തിൽ ജില്ലാ പ്രസിഡൻറ് എം എൽ അശ്വിനിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ഇഷ്ടക്കാരെ മാത്രം പ്രചാരണ ചുമതലകൾ ഏൽപ്പിക്കുന്നതാണ് പ്രശ്നങ്ങൾ രൂക്ഷമായത്.
മണ്ഡലം ഇൻ ചാർജ് ചുമതലയുള്ള കോഴിക്കോട് മേഖല പ്രസിഡൻ്റ് കെ ശ്രീകാന്തിനെ പരിപാടികളിൽ നിന്ന് ഒഴിവാക്കിയതും പ്രധാന പരാതികളിൽ ഒന്നായി ഉയരുന്നു. കാസർഗോഡ് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല മഞ്ചേശ്വരം മണ്ഡലത്തിന്റെ ഇൻ ചാർജ് ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി പി ആർ സുനിലിന് നൽകിയിട്ടുണ്ടെന്നും പ്രവർത്തകർക്കിടയിൽ അമർഷമുണ്ടാക്കി.

പ്രധാന ചുമതലകളിൽ നിന്ന് മാറ്റപ്പെട്ട ശ്രീകാന്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് മാറി നിൽക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതേസമയം, അശ്വിനി ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നതായി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. മണ്ഡലം കമ്മിറ്റി യോഗങ്ങളും കൗൺസിൽ പരിപാടികളും അദ്ദേഹത്തിന് മുൻ‌കൂട്ടി അറിയിച്ചില്ലെന്നും, ഒറ്റക്ക് തീരുമാനങ്ങൾ എടുക്കുന്നതാണ് പരാതി.

Also read : “ലോക പൊലീസായി അമേരിക്ക; ഇന്ത്യയുടെ നിലപാട് നിർഭാ​ഗ്യകരം”: മുഖ്യമന്ത്രി പിണറായി വിജയൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ കെ ശ്രീകാന്തിന് സീറ്റ് ലഭിച്ചിരുന്നില്ല. കാസർഗോഡ് മണ്ഡലത്തിൽ പ്രവർത്തിക്കാൻ അണികളില്ലായ്മയും, പ്രചാരണ ബോർഡുകൾ കെട്ടാനും പോസ്റ്ററുകൾ ഒട്ടിക്കാൻ ആളില്ലായ്മയും പ്രശ്നങ്ങൾ വർദ്ധിപ്പിച്ചുവരുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ കെ. സുരേന്ദ്രൻ നേരത്തെ ക്യാമ്പ് ചെയ്ത് സ്ഥാനാർഥിയായി പ്രവർത്തിച്ചതും പ്രശ്നത്തിന് കാരണമായി. മുതിർന്ന നേതാക്കളെ ഒഴിവാക്കി അശ്വിനിയെ ജില്ലാ പ്രസിഡന്റാക്കിയതും തർക്കത്തിന് മറ്റൊരു കാരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News