മലയാളികളോട് അശേഷം സ്നേഹമില്ലാത്ത പാർട്ടിയാണ് ബിജെപി: ഇ പി ജയരാജൻ

E P JAYARAJAN

മലയാളികളോട് അശേഷം സ്നേഹമില്ലാത്ത പാർട്ടിയാണ് ബിജെപിയെന്ന് ഇ പി ജയരാജൻ.ജോർജ്ജ് കുര്യൻ്റെ പ്രസ്താവനയോടെ അത് കൂടുതൽ വ്യക്തമായെന്നും ബിജെപി കേരള വിരുദ്ധ പാർട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ നീതി ലഭ്യമാകണം.കേരളം തകർന്നാൽ സഹായിക്കാമെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്.കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് ഇക്കാര്യങ്ങൾ അംഗീകരിക്കാൻ സാധിക്കുമോ എന്ന് ചോദിച്ച അദ്ദേഹം ജോർജ്ജ് കുര്യൻ്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരണം ഉണ്ടാകണമെന്നും പറഞ്ഞു.

ALSO READ; സൗന്ദര്യം കുറവെന്ന് പറഞ്ഞ് ഭർത്താവ് പീഡിപ്പിച്ചു; വിഷ്ണുജയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കേന്ദ്രബജറ്റിൽ കേരളത്തെ തഴഞ്ഞ നടപടിയിൽ വിചിത്ര വാദവുമായാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്നലെ രംഗത്ത് വന്നത്. കേരളം പിന്നോക്കാവസ്ഥയിൽ ആണെന്ന് പ്രഖ്യാപിച്ചാൽ സഹായം നൽകാമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം.

കേന്ദ്രബജറ്റിൽ കേരളത്തിന്റെ പേര് പോലും പരാമർശിക്കാത്തത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ്റെ വിചിത്രമായ മറുപടി. വയനാടിന് പ്രത്യേക പാക്കേജ് ബജറ്റിൽ പ്രഖ്യാപിക്കാൻ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.സംസ്ഥാനത്തോടുള്ള അവഗണന ചൂണ്ടിക്കാട്ടിയുള്ള കൈരളി ടിവിയുടെ ചോദ്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News