തെറ്റായ ഇന്ത്യന്‍ മാപ്പ് പ്രചരിപ്പിച്ച് ബിജെപി ഐടി സെല്‍

മോദിയെ വിശ്വഗുരുവായി വാഴ്ത്തുന്നതിനിടയില്‍ തെറ്റായ ഇന്ത്യന്‍ മാപ്പ് ട്വിറ്ററില്‍ പ്രചരിപ്പിച്ച് ബിജെപി ഐടി സെല്‍. ഇന്ത്യന്‍ ഭൂപടത്തിന്റെ ഭാഗമായ അക്‌സായ് ചിന്‍ ചൈനക്ക് നല്‍കുകയാണ് ഐടി സെല്‍ തലവന്‍ അമിത് മാളവ്യ. പിന്നീട് ട്വീറ്റ് പിന്‍വലിച്ചെങ്കിലും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ.

ഇന്ത്യയുടെ മാപ്പില്‍ അക്സായ് ചിന്‍, പാക് അധീന കാശ്മീര്‍ എന്നിവ ഉള്‍പ്പെടുത്താതെ പാക്കിസ്ഥാനിലും ചൈനയിലും ഉള്‍പ്പെടുത്തുന്ന അന്താരാഷ്ട്ര ഭൂപടങ്ങളെ സ്ഥിരം വിമര്‍ശിക്കാറുണ്ട് നരേന്ദ്രമോദി ഭരണകൂടം. എന്നാല്‍ അതേ നരേന്ദ്രമോദിയെ വിശ്വഗുരുവായി വാഴ്ത്തുന്നതിനിടയില്‍ മോദി ശിഷ്യന്‍ അമിത് മാളവ്യ തെറ്റായ ഇന്ത്യന്‍ മാപ്പ് പ്രചരിപ്പിക്കുകയാണ്. ട്വിറ്ററില്‍ മോദി വാഴ്ത്തല്‍ വീഡിയോ അപ്ലോഡ് ചെയ്തപ്പോഴാണ് ബിജെപി ഐടി സെല്‍ തലവന് അബദ്ധം പിണഞ്ഞത്. അമിത് മാളവ്യയുടെ ട്വീറ്റില്‍ അക്‌സായ് ചിന്‍ പ്രദേശമാണ് ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയുടെ ഭൂപ്രദേശം ചൈനയുടെ അധീനതയിലാക്കാന്‍ അനുവദിച്ചുവെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിക്കുന്നതിനിടയിലാണ് വീഡിയോ ചര്‍ച്ചയാകുന്നത്. പിന്നീട് അമിത് മാളവ്യ ഇതേ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ട്വിറ്ററില്‍ തന്നെ വിഷയം ചര്‍ച്ചയാവുകയാണ്. ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നത് പോലെ ഒരു ട്വീറ്റ് ഡിലീറ്റ് ചെയ്താല്‍ എല്ലാ പ്രശ്‌നങ്ങളും തീരുകയില്ലെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News