’13 വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തി’; ഉത്തരാഖണ്ഡിൽ ബിജെപി നേതാവ് അറസ്റ്റിൽ

13 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. ഹരിദ്വാറിലാണ് ക്രൂര കൊലപാതകത്തിൽ ആദിത്യ രാജ് സൈനി എന്നയാളെ പൊലീസ് പിടികൂടിയത്. ഇയാൾക്ക് പുറമെ സംഭവത്തിൽ അമിത് സെയ്‌നി എന്നയാളെയും എഫ്.ഐ.ആറിൽ പ്രതി ചേർത്തിട്ടുണ്ട്. ഇരുവർക്കെതിരെയും കൊലപാതകം, കൂട്ടബലാത്സംഗം, പോക്‌സോ തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ALSO READ: രാജസ്ഥാനിൽ മരിച്ച ബിഎസ്എഫ് ജവാൻ്റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം നാട്ടിലെത്തിച്ചത് അഴുകിയ നിലയിൽ

ബിജെപിയുടെ ഉത്തരാഖണ്ഡ് ഒബിസി മോർച്ചയിലെ അംഗവും, സംസ്ഥാന സർക്കാരിൻ്റെ ഒബിസി കമ്മീഷനിലെ അംഗവുമായ ആദിത്യ രാജ് സൈനിയും ഇയാളുടെ കൂട്ടാളിയും തൻ്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് കാണിച്ച് പെൺകുട്ടിയുടെ ‘അമ്മ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്.

ALSO READ: ‘പ്രതിപക്ഷ ശ്രമം ജനങ്ങളെ കബളിപ്പിക്കാൻ’; ചന്ദ്രശേഖരൻ കേസിൽ വിഡി സതീശന്‍റെ സബ്‌മിഷന്‍ അതിനുള്ള തെളിവെന്ന് എം ബി രാജേഷ്

‘ശാസ്ത്രീയ തെളിവുകളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിന് രൂപീകരിച്ച എല്ലാ ടീമുകൾക്കും വ്യത്യസ്ത ചുമതലകൾ നൽകിയിട്ടുണ്ട്. കേസ് നിഷ്പക്ഷമായാണ് അന്വേഷിക്കുന്നത്. ഒരു അലംഭാവവും വെച്ചുപൊറുപ്പിക്കില്ല, അതിൽ ഉൾപ്പെട്ട ഒരു കുറ്റവാളിയും രക്ഷപ്പെടില്ല,’ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് സീനിയർ പൊലീസ് സൂപ്രണ്ട് പ്രമേന്ദ്ര ദോഭാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News