നർത്തകിയോടൊപ്പമുള്ള വീഡിയോ വൈറൽ; യുപിയിൽ മുതിർന്ന ബി.ജെ.പി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ഉത്തർപ്രദേശിലെ മുതിർന്ന നേതാവിനെ ബി.ജെ.പി. പുറത്താക്കി. നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായിരുന്ന ബബ്ബൻ സിങ് രഘുവംശിയെയാണ് പാർട്ടിയിൽനിന്നു പുറത്താക്കിയത്. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ആസ്ഥാനത്തിന്റെ ചുമതലയുമുള്ള ഗോവിന്ദ് നാരായൺ ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. നർത്തകിയോടൊപ്പം അടുത്തിടപഴകിയ വീഡിയോ പുറത്തായതോടെയാണ് നടപടി.

രഘുവംശിയുടെ സോഷ്യൽ മീഡിയയിലെ വൈറലായ വീഡിയോകളിലൂടെയും അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും അവ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നുണ്ടെന്നും അച്ചടക്കരാഹിത്യത്തിന്റെ വിഭാഗത്തിൽ പെടുമെന്നും പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി നൽകിയ കത്തിൽ പറയുന്നു.

ALSO READ: മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകി സ്ത്രീകൾ; വീഡിയോ വൈറലായതോടെ രൂക്ഷ വിമർശനം

ഒരു പൊതുചടങ്ങിനിടെ നടന്ന നൃത്തപരിപാടിയിൽ നർത്തകിയെ മടിയിലിരുത്തി ലാളിക്കുന്ന ബബ്ബൻ സിങ്ങിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. 70 വയസ്സുള്ള ബബ്ബൻ സിങ് നിലവിൽ കിസാൻ കോഓപ്പറേറ്റീവ് മില്ലിന്റെ ഡപ്യൂട്ടി ചെയർമാനാണ്.

വീഡിയോ വ്യാജമാണെന്നും തന്റെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയാണെന്നും ബബ്ബർ സിംഗ് പറഞ്ഞു. ഈ വീഡിയോ ഏകദേശം 20-30 ദിവസം പഴക്കമുള്ളതാണെന്നും ബീഹാറിലെ ഒരു വിവാഹ ചടങ്ങിൽ നിന്നുള്ളതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ ഗൂഢാലോചനയിൽ ബൻസ്ദി എംഎൽഎ കേത്കി സിംഗിനെയും അവരുടെ ഭർത്താവിനെയും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ തവണ സീറ്റ് നഷ്ടപ്പെട്ട ബബ്ബൻ സിങ്ങിനു പകരം ബാംസ്ഡിഹിൽനിന്ന് വിജയിച്ച ബി.ജെ.പി. എം.എൽ.എയാണ് കേതകി സിങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News