‘കാവിക്കൊടി ദേശീയ പതാകയാക്കണം’: ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ച ബിജെപി നേതാവിനെതിരെ പരാതി

ബിജെപി നേതാവ് എൻ ശിവരാജനെതിരെ ഡിവൈഎഫ്ഐയും കോൺഗ്രസും പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
പതാക വിവാദത്തിലും മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനെതിരെയുമാണ് ഡിവൈഎഫ്ഐയുടെ പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കാവിക്കൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമർശമാണ് ബിജെപി നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ എൻ ശിവരാജൻ നടത്തിയത്. മാത്രമല്ല മന്ത്രി ശിവൻകുട്ടിയെ ശിവരാജൻ അധിക്ഷേപിച്ചു. ശിവരാജിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹത്തിൽ ഉയരുന്നത്. ഡിവൈഎഫ്ഐയും കോൺഗ്രസും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭ കൗൺസിലർ സ്ഥാനം എൻ ശിവരാജൻ രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ALSO READ: പാലക്കാട് കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് കാർ നിർത്താതെ പോയി; രണ്ടുപേർക്ക് പരിക്ക്

രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയില്‍ ആര്‍എസ്എസ് ചിഹ്നങ്ങള്‍ പ്രദര്‍പ്പിച്ച ഗവര്‍ണറെ അനുകൂലിച്ച് പാലക്കാട് ബിജെപി നടത്തിയ പരിപാടിയിലാണ് വിവാദ പരാമര്‍ശം ഉയർന്നത്. ദേശീയ പതാകയായ ത്രിവർണ പതാകയ്ക്ക് സമാനമായ കൊടികൾ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും ഉപയോ​ഗിക്കാൻ പാടില്ലെന്നും ശിവരാജന്‍ പറഞ്ഞു. കോൺ​ഗ്രസും എൻസിപിയും ഇത്തരത്തിൽ പതാക ഉപയോ​ഗിക്കരുത്. കോൺ​ഗ്രസ് വേണമെങ്കിൽ പച്ച പതാക ഉപയോ​ഗിക്കട്ടെ. ഇന്ത്യൻ ചരിത്രമറിയാത്ത രാഹുൽ ​ഗാന്ധിയും സോണിയ ​ഗാന്ധിയും പ്രിയങ്കയും വേണമെങ്കിൽ ഇറ്റാലിയൻ കൊടി ഉപയോ​ഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News