ബി ജെ പി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

ബി ജെ പി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി പി മുകുന്ദൻ (76 ) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം 10.30 ന് കൊച്ചിയിലെ ആർ എസ് എസ് കാര്യാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. 2 മണിയോടെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ വൈകിട്ട് കണ്ണൂരിൽ

ALSO READ: നിപ ജാഗ്രത; കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here