ബിജെപി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് അറിയില്ല; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വി മുരളീധരൻ

ബിജെപി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ചേദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ബിജെപി നേതാവ് വി മുരളീധരൻ.തനിക്ക് ഫണ്ട് വിവാദത്തെ കുറിച്ച് അറിയില്ലെന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം മറുപടി നൽകി. ഫണ്ട് തട്ടിപ്പിനെക്കുറിച്ച് വിശദമായി അറിയില്ലെന്നും മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ അറിയൂവെന്നും മുരളീധരൻ പറഞ്ഞു.

also:ഗുണ്ടാ കൗൺസിലർ സു​ഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം; കളമൊരുങ്ങിയത് ബിജെപി – കോൺഗ്രസ് ഒത്തുകളിയിലൂടെ

സാവരിയ ബസന്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും മുരളീധരൻ പ്രതികരിച്ചു. നടന്നത് മതപരിവർത്തനം എന്നാണ് കുടുംബത്തിന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.ക്രൈംബ്രാഞ്ച് ആണോ അന്വേഷിക്കാൻ പോകുന്നത്. അവിടെ മതപരിവർത്തന ശ്രമം നടന്നു. എന്താണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സംസാരിക്കാത്തത്. ജി സുകുമാരൻ നായർക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അറിയില്ല.
എന്റെ ശ്രദ്ധയിൽ അത്തരമൊരു കാര്യം പെട്ടിട്ടില്ല. അത്തരം കാര്യങ്ങൾക്കും മറുപടി പറയാൻ താല്പര്യമില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News