ബിജെപി നേതാവിനെ കൊന്ന് മൃതദേഹം നദിയില്‍ എറിഞ്ഞു; ഭര്‍ത്താവ് അറസ്റ്റില്‍

ബിജെപി നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സനാഖാനെ ഭര്‍ത്താവ് അമിത് സാഹു കൊലപ്പെടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ജബല്‍പൂരിലെ ഘോരബസാര്‍ പ്രദേശത്തുനിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

also read; തിരുവല്ലയിൽ ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

നാഗ്പുര്‍ സ്വദേശിയും ബിജെപി ന്യൂനപക്ഷ സെല്‍ അംഗവുമായ സനാ ഖാനെ പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ജബല്‍പൂരില്‍വച്ചാണ് കാണാതായത്. സനായുടെ മൃതദേഹം നദിയില്‍ തള്ളിയെന്നാണ് അമിത് പൊലീസില്‍ നല്‍കിയ മൊഴി. എന്നാല്‍, മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നും തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. കേസില്‍ അമിത്തിനൊപ്പം മറ്റൊരാളുംകൂടി അറസ്റ്റിലായിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നിന് ജബല്‍പുരില്‍ അമിത്തിനെ കാണാന്‍ ഇവരെത്തിയെന്ന് കുടുംബം സ്ഥിരീകരിച്ചിരുന്നു. നാഗ്പുരില്‍നിന്ന് ബസില്‍ ജബല്‍പുരിലെത്തിയെന്ന് അമ്മയെ വിളിച്ചു പറഞ്ഞ സനായെക്കുറിച്ച് പിന്നീടു വിവരമില്ലാതാകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News