വയനാടിനെതിരെ വിദ്വേഷ പരാമര്‍ശം; കേരളത്തില്‍ ദുരന്തം ആവര്‍ത്തിക്കുന്നത് ഗോവധം ഉള്ളതു കൊണ്ടെന്ന് ബിജെപി നേതാവ്

വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം കേരളത്തിലെ ഗോവധമാണെന്ന് രാജസ്ഥാനിലെ മുതിര്‍ന്ന നേതാവ് ഗ്യാന്‍ദേവ് അഹൂജ. ഒപ്പം ഗോവധം എവിടെ നടന്നാലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമെന്നും അഹൂജ അവകാശപ്പെട്ടു. ഗോഹത്യയുടെ നേരിട്ടുള്ള അനന്തരഫലമാണ് വയനാട്ടിലെ ഉരുള്‍പൊട്ടല്‍. . കേരളത്തില്‍ ഈ ആചാരം അവസാനിപ്പിച്ചില്ലെങ്കില്‍ സമാനമായ ദുരന്തങ്ങള്‍ തുടരുമെന്നും അഹൂജ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

ALSO READ: ആലുവ മണപ്പുറത്ത് കർക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു

ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ മേഘവിസ്ഫോടനം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്.എങ്കിലും അത് ഇത്രയും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും 2018ലെ കേരളത്തിലെ ദുരന്ത കാരണവും ഇത് തന്നെയായിരുന്നു
എന്നു പറയാനും ബിജെപി നേതാവ് മറന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News