സർവകലാശാലകളിൽ കാവിവൽക്കരണ നീക്കം; പുതിയതായി നിയമിതനായ എംജി വിസിയെ അഭിനന്ദിക്കാൻ ബിജെപി നേതാക്കളെത്തി

MG UNIVERSITY BUDGET

പുതിയതായി നിയമിതനായ എം.ജി. സർവകലാശാല വി.സിക്ക് ആശംസകളുമായി ബി.ജെ.പി നേതാക്കൾ. യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തിയാണ് പ്രൊഫ. ഡി മാവൂത്തിന് നേതാക്കൾ ആശംസകൾ നേർന്നത്. വി. സിക്ക് എതിരെ സംഘപരിവാർ ബന്ധം ഉയരുന്നതിനിടയിലാണ് ബിജെപി നേതാക്കളുടെ സന്ദർശനം.

എംജി സർവകലാശാല വൈസ് ചാൻസലറായി പ്രൊഫ. ഡി മാവൂത്തിനെ ഗവർണർ ഏകപക്ഷീയമായി നിയമിക്കുകയായിരുന്നു. സംഘപരിവാർ അനുകൂല നിലപാടാണ് നിയമത്തിന് പിന്നിലെന്നായിരുന്നു ഇടതുപക്ഷത്തിന്റെ ആരോപണം.

ALSO READ: പരാതിക്കാർക്കുണ്ടായ പരിക്കുകൾ നിസാരം; മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാന്‍മാര്‍ക്കെതിരായ പരാതി പൊലിപ്പിച്ചതെന്ന് ആലപ്പുഴ ജില്ലാ കോടതി

ഈ ആരോപണം ശരിവെക്കുന്നതാണ് ബിജെപി നേതാക്കളുടെ സന്ദർശനത്തിലൂടെ വെളിവാകുന്നത്. വി.സിയായി മാവൂത്ത് നിയമിതനായതിന് പിന്നാലെയാണ് ബിജെപി നേതാക്കളായ ഷോൺ ജോർജ്, ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സർവ്വകലാശാല ആസ്ഥാനത്തെ സന്ദർശിച്ചത്.

സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഉള്ള നീക്കമാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ഗവർണർ അതിവേഗം നടപ്പാക്കുന്നത്. എന്നാൽ ഇത്തരം നീക്കത്തിനെതിരെ ഒരു പ്രതികരണം പോലും പുതിയ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News