‘ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങൾ വഞ്ചനാപരം, 2014 മുതൽ നരേന്ദ്ര മോദിയുടെ പല വാഗ്ദാനങ്ങളും നടപ്പിലായിട്ടില്ല’; എം എ ബേബി

MA Baby

ബിജെപി പുറപ്പെടുവിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങൾ വഞ്ചനാപരമാണെന്നും ജനങ്ങളെ പറ്റിച്ച് വോട്ട് നേടാനുള്ള തന്ത്രം മാത്രമാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. 2014 മുതൽ നരേന്ദ്ര മോദി നൽകിവരുന്ന പല വാഗ്ദാനങ്ങളും ഇതുവരെ നടപ്പിലായിട്ടില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.

കപട വാഗ്ദാനങ്ങളുടെ ചരിത്രം വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന വാഗ്ദാനം ബിജെപിയുടെ കപടമുഖമാണ് തുറന്നുകാട്ടുന്നത്. പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും നൽകിയ വാഗ്ദാനങ്ങളെല്ലാം ഇന്ന് വെറും പൊള്ളയായ വാക്കുകളാണെന്ന് ജനങ്ങൾക്ക് അനുഭവ ബോധ്യമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയ നേതാക്കളെ കണ്ടെത്താം; രസകരമായ ഗെയിം അവതരിപ്പിച്ച് ഇടത് സൈബർ സെൽ

മോദിയുടെ മണ്ഡലത്തിലെ ദുരവസ്ഥ പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിൽ പോലും കാര്യങ്ങൾ സുരക്ഷിതമല്ലെന്ന് എം എ ബേബി പറഞ്ഞു. വാരണാസിയിലെ അന്നപൂർണ്ണ ദേവി ക്ഷേത്രത്തിൽ 300 വർഷമായി മുടങ്ങാതെ നടന്നുപോന്നിരുന്ന സൗജന്യ അന്നദാന പരിപാടി ഇന്ധനക്ഷാമം മൂലം അടുത്തിടെ നിർത്തലാക്കേണ്ടി വന്നത് ഇതിന് തെളിവാണ്. രാജ്യത്തിന്റെ മൊത്തം കാര്യം നോക്കേണ്ട പ്രധാനമന്ത്രിക്ക് സ്വന്തം മണ്ഡലത്തിലെ മാതൃകാപരമായ ഒരു പ്രവർത്തനം പോലും സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

പാചകവാതക ക്ഷാമവും വിദേശനയവും അമേരിക്കയ്ക്കും ഇസ്രയേലിനും അനുകൂലമായ കേന്ദ്ര സർക്കാരിന്റെ വിദേശനയം പാചകവാതക ലഭ്യതയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ പിടിപ്പുകേട് മൂലം രാജ്യത്തുണ്ടായ പാചകവാതക ക്ഷാമത്തെ മറച്ചുവെക്കാനാണ് പാവപ്പെട്ടവർക്ക് രണ്ട് സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന വാഗ്ദാനത്തിലൂടെ ബിജെപി ഇപ്പോൾ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളിൽ നിന്ന് തട്ടിയെടുക്കുന്ന നികുതി വരുമാനവും കയ്യിലുള്ള നോട്ട് അച്ചടി യന്ത്രവും ഉപയോഗിച്ച് ജനങ്ങളെ വഞ്ചിക്കുന്നതിന്റെ തുടർച്ചയാണ് പുതിയ മാനിഫെസ്റ്റോ എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞത് യു.ഡി.എഫിന്റെ സഹകരണം കൊണ്ട് മാത്രമാണെന്നും എന്നാൽ പിന്നീട് ആ അക്കൗണ്ട് പൂട്ടാൻ എൽ.ഡി.എഫിന് കഴിഞ്ഞുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിൽ ലോക്സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപി, നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും പാർട്ടികളുടെ പിൻബലത്തിലാണ് നിലനിൽക്കുന്നതെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News