തമ്മിൽത്തല്ലി ബിജെപി; മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിൽ എംഎൽ അശ്വിനിക്ക്‌ രൂക്ഷ വിമർശനം

ML Aswini BJp

കാസർ​ഗോഡ് ജില്ലയിലും ബിജെപി തമ്മിൽത്തല്ല് രൂക്ഷമായിരിക്കുകയാണ്. മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിൽ എംഎൽ അശ്വിനിക്കെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. എസ്ഐആറിൽ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ലെന്നും വിമർശനം. ചുമതലയുണ്ടായിട്ടും വോട്ട് ചേർക്കാനുള്ള പ്രവർത്തനം മണ്ഡലത്തിൽ ഏകോപിപ്പിച്ചില്ലെന്നുമാണ് അശ്വിനിക്കെതിരെയുള്ള വിമർശനം.

Also read: തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മൃതദേ​ഹം വീട്ടിലെത്തിച്ചു; ഇതുവരെ മരിച്ചവരുടെ എണ്ണം 14 ആയി


ആദ്യഘട്ടത്തിൽ ചേർത്തത് ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണെന്നും നാലായിരത്തോളം വോട്ട് ചേർത്തത് കെ സുരേന്ദ്രൻ മണ്ഡലത്തിൽ എത്തിയതിന് ശേഷമെന്ന് ഒരു വിഭാഗം പറയുന്നു. അശ്വിനിയുടെ മകന്റെ വോട്ട് പോലും ചേർത്തില്ലെന്നും യോഗത്തിൽ വിമർശനമുണ്ട്.

Also read: കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എൻഐഎ അന്വേഷണം വേണം, സാമ്പത്തിക സ്രോതസ്സും ദേശവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്ന് ആവശ്യം; വിദ്വേഷ നീക്കവുമായി ബിജെപി

എസ്ഐആർ മണ്ഡലത്തിൽ തിരിച്ചടിയായെന്നും വിലയിരുത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് മഞ്ചേശ്വരത്തുൾപ്പെടെ ബിജെപിക്കുള്ളിൽ പ്രശ്നം ഉണ്ടായിരിക്കുന്നത്. കാസർ​​ഗോഡ് ഇടതുപക്ഷ സ്ഥാനാർഥി വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. കോൺ​ഗ്രസ് ബിജെപി ഡീലുൾപ്പെടെ പ്രത്യക്ഷമായി തന്നെ ഉണ്ടായ മണ്ഡലമാണ് മഞ്ചേശ്വരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News