‘ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വീട് വാങ്ങേണ്ട, ഹിന്ദുക്കൾക്ക് അതാണ് നല്ലത്’; വർഗീയപരാമർശവുമായി ബിജെപി മേയർ

ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വീടുകൾ വാങ്ങേണ്ടെന്ന വർഗീയപരാമർശവുമായി ബിജെപി മേയർ. കാൺപൂരിലെ ബിജെപി മേയറായ പ്രമീള പാണ്ഡെയാണ് വർഗീയ പരാമർശവുമായി രംഗത്തെത്തിയത്.

ALSO READ: ഇനി പെൺപട കരുത്തുകാണിക്കും; വനിതാ ഫുട്ബോൾ ലോകകപ്പ് മാമാങ്കത്തിന് നാളെ തുടക്കം

കാൺപൂരിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മുൻഷി പർവ സന്ദർശിക്കുന്നയത്തിനിടെയായിരുന്നു മേയറുടെ വർഗീയ പരാമർശം. പ്രദേശത്തുള്ള ക്ഷേത്രഭൂമി മുസ്ലിങ്ങൾ അനധികൃതമായി കയ്യേറിയെന്ന ആരോപണം പരിശോധിക്കാനായിരുന്നു പ്രമീള പാണ്ഡെ പ്രദേശത്തെത്തിയത്. പ്രദേശത്തെത്തി പരിശോധന നടത്തിയ ശേഷം മുസ്ലിങ്ങൾ കിണർ കയ്യേറിയതായും അവിടം മാലിന്യങ്ങൾ നിക്ഷേപിച്ചതായും പാണ്ഡെ ആരോപിച്ചു. തുടർന്നായിരുന്നു വർഗീയ പരാമർശങ്ങൾ നടത്തിയത്.

ALSO READ: കേരളത്തിൽ വീണ്ടും മഴസാധ്യത, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ ഭീഷണി

“നിങ്ങൾ മുസ്ലിങ്ങൾ കാരണം ഒരുപാട് ഹിന്ദുക്കൾ ഈ സ്ഥലം വിട്ടുപോയി. ഈ ക്ഷേത്രത്തിൽ ഇനി തൊടരുത്. അത് ഹിന്ദുക്കളുടേതാണ്. ഇനിമുതൽ ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വീടുകൾ വാങ്ങേണ്ട. ഹിന്ദുക്കൾക്ക് അതാണ് നല്ലത്. ഇതിനായി യോഗി ആദിത്യനാഥിനെ സമീപിക്കും. അദ്ദേഹം അതിന് മുൻകൈ എടുക്കും’; പ്രമീള പാണ്ഡെ പറഞ്ഞു.

ALSO READ: ഉമ്മൻ‌ചാണ്ടി അവസാനമായി ജന്മനാട്ടിലേക്ക്; പുതുപ്പള്ളിയിലേക്ക് വിലാപയാത്ര

മുൻപും ഹിന്ദു ഇതര മതവിഭാഗങ്ങൾക്കെതിരെ വിവാദ പരാമർശങ്ങളും നടപടികളുമായി പ്രമീള പാണ്ഡെ രംഗത്തെത്തിയിട്ടുണ്ട്. കഹ്‌സീൻജ മാസം സാകേത് നഗറിൽ നടത്തിയ മിന്നൽ പരിധോധനയിൽ അനധികൃതം എന്നാരോപിച്ച് നിരവധി മത്സ്യ-മാംസ വില്പനശാലകൾ പ്രമീള പാണ്ഡെ പൊളിച്ചുമാറ്റിയിരുന്നു. അവ അനധികൃതമല്ല എന്ന് വ്യാപാരികൾ പറഞ്ഞെങ്കിലും പാണ്ഡെ അത് ചെവികൊണ്ടിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News