ദിവസവും മീൻ കഴിച്ചത് കൊണ്ടാണ് ഐശ്വര്യ റായ്ക്ക് തിളങ്ങുന്ന കണ്ണുകൾ കിട്ടിയത്, നിങ്ങളും മീൻ കഴിക്കൂ എന്ന് ബി ജെ പി മന്ത്രി

ഐശ്വര്യ റായ്‌യുടേത് പോലെ തിളക്കമുള്ള കണ്ണുകൾ കിട്ടാൻ ദിവസവും മീൻ കഴിച്ചാൽ മതിയെന്ന് ബി ജെ പി മന്ത്രി വിജയ്കുമാര്‍ ഗവിത്. കടൽത്തീരത്താണ് ഐശ്വര്യ താമസിച്ചിരുന്നതെന്നും, അവർ ദിവസവും മൽസ്യം കഴിക്കുമായിരുന്നെന്നും നന്ദുര്‍ബാര്‍ ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിയിൽ വെച്ച് സംസ്ഥാന ആദിവാസിക്ഷേമ വകുപ്പ് മന്ത്രി വിജയ്കുമാര്‍ ഗവിത് പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഉണ്ടാവില്ല, വൈദ്യുതി വകുപ്പിന്‍റെ യോഗത്തില്‍ തീരുമാനം

‘ദിവസവും മത്സ്യം കഴിക്കുന്നവര്‍ക്ക് മിനുസമാര്‍ന്ന ചര്‍മ്മം ഉണ്ടാകുകയും കണ്ണുകള്‍ തിളങ്ങുകയും ചെയ്യും. ആരെങ്കിലും നിങ്ങളെ നോക്കുകയാണെങ്കില്‍, ആ വ്യക്തി (നിങ്ങളിലേക്ക്) ആകര്‍ഷിക്കപ്പെടും. ഐശ്വര്യ റായ്‌യെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നോ?, അവര്‍ മംഗളൂരുവിലെ കടല്‍തീരത്താണ് താമസിച്ചിരുന്നത്. അവര്‍ ദിവസവും മീന്‍ കഴിക്കുമായിരുന്നു. അവരുടെ കണ്ണുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ.. നിങ്ങള്‍ക്കുമുണ്ടാകും അതുപോലെയുള്ള കണ്ണുകള്‍’ മന്ത്രി പറഞ്ഞു.

ALSO READ: അന്യഭാഷകളിലുള്ളവർക്ക് മലയാള സിനിമയോട് ആദരവ്, അതിൻ്റെ ബഹുമാനം അവർ തന്നിട്ടുണ്ട്: ഐശ്വര്യ ലക്ഷ്മി

അതേസമയം, വൈറലായ മന്ത്രിയുടെ വീഡിയോയ്ക്ക് താഴെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് വന്നുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here