നവരാത്രി, ഈദ് ദിനങ്ങളിൽ കടകൾക്ക് പുറത്ത് ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണം; ആവശ്യം ഉന്നയിച്ച് ബിജെപി എംഎല്‍എ

ഡൽഹിയിലെ കടകൾക്ക് മുന്നിൽ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യം ഉന്നയിച്ച് ബിജെപി എംഎല്‍എ. ജങ്പുര എംഎൽഎ തർവീന്ദർ സിംഗ് മർവ ആണ് മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് ഒരു കത്തെഴുതിയത്. ഈദ്, നവരാത്രി ദിവസങ്ങളില്‍ കടയുടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ആളുകളുടെ ഉത്സവങ്ങളുടെയും വിശ്വാസങ്ങളുടെയും പവിത്രത നിലനിർത്താൻ സഹായിക്കുമെന്ന് അദ്ദേഹം കത്തിൽ പറഞ്ഞിട്ടുണ്ട്.

ALSO READ: ‘നേരിട്ട് പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്ന് കല്ലെറിയുന്നു’; എമ്പുരാൻ വിഷയത്തിൽ പ്രതികരിച്ച് ആസിഫ് അലി

നവരാത്രി, ഈദ് ദിനങ്ങളിൽ പരസ്പര ബഹുമാനത്തോടെയും ഐക്യത്തോടെയും ആഘോഷങ്ങൾ നടത്തേണ്ടത് പ്രധാനമാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അദ്ദേഹം പറഞ്ഞു. ഡൽഹിയിലുടനീളമുള്ള കടയുടമകൾക്ക് അവരുടെ കടകൾക്ക് മുന്നിൽ നെയിംപ്ലേറ്റുകൾ സ്ഥാപിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ഞാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. പവിത്രമായ വസ്തുക്കൾ വാങ്ങുമ്പോൾ പൗരന്മാർക്ക് അറിവുള്ള തിരഞ്ഞെടുപ്പുകൾ നടത്താനും അവരുടെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പവിത്രത നിലനിർത്താനും ഇത് സഹായിക്കും. ഇത് പവിത്രമായ വസ്തുക്കൾ വാങ്ങുമ്പോൾ ആളുകൾക്ക് ഒരു തിരഞ്ഞെടുപ്പിനുള്ള അവസരം നൽകും എന്നും ഇദ്ദേഹം കത്തിൽ പറയുന്നു.

ദില്ലിയിലെ ജാങ് പുര മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ തര്‍വിന്ദര്‍ സിംഗ് ആണ് മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് കത്തെഴുതിയത്. ഈദ്, നവരാത്രി ആഘോഷ ദിവസങ്ങളില്‍ ദില്ലിയിലെ കടകള്‍ക്ക് മുന്നില്‍ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ആവശ്യം. ഓരോ സമുദായംഗങ്ങള്‍ക്കും അവരുടെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പവിത്രത നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്ന് ബിജെപി എംഎല്‍എ കത്തില്‍ പറയുന്നു. സാമുദായിക ഐക്യത്തിനും സുതാര്യതയ്ക്കും വേണ്ടിയാണെന്ന വിചിത്രമായ വാദവും ബിജെപി മുന്നോട്ടുവയ്ക്കുന്നു. ആഘോഷങ്ങള്‍ ഭംഗിയായി നടക്കാനും തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും കടകള്‍ക്ക് മുന്നില്‍ ഉടമകള്‍ പേര് പ്രദര്‍ശിപ്പിച്ചാല്‍ സഹായകരമാകും എന്നാണ് അവകാശവാദം. നേരത്തേ യുപിയിലെ കന്‍വാര്‍ യാത്രയ്ക്കിടെ നിരത്തുകളില്‍ എല്ലാ ഭക്ഷണശാലകളുടെയും റസ്റ്റോറന്റുകളുടെയും മുന്നില്‍ ഉടമയുടെ പേരില്‍ നെയിംപ്ലേറ്റ് സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. സമാനമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉത്തരാഖണ്ഡിലും ബിജെപി നിര്‍ദേശിച്ചു. പിന്നാലെയാണ് രാജ്യതലസ്ഥാനത്തും അധികാരം പിടിച്ചെടുത്ത ശേഷമുളള ബിജെപിയുടെ വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുളള നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News