വനിതാ സംവരണ ഭേദഗതി ബിൽ: ബിജെപിയുടെ നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എന്ന് മല്ലികാർജുൻ ഖാർഗെ

KHARGE

വനിത സംവരണ ബില്ലിനെതിരെ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. വേഗത്തിൽ ബിൽ പാസാക്കാനുള്ള ബിജെപിയുടെ നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആണെന്നും സീറ്റ് വർദ്ധനവിനായുള്ള മണ്ഡല പുനർനിർണ്ണയം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നും ഖാർഗെ പറഞ്ഞു.വിഷയത്തെ പറ്റി ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരസിക്കപ്പെട്ടുവെന്നും കേന്ദ്രത്തിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇന്നത്തെ ബമ്പറടിച്ചത് കോഴിക്കോടാണേ… നിങ്ങൾക്കുമുണ്ടോ സമ്മാനം? ലോട്ടറി റിസൾട്ടറിയാം

കോൺഗ്രസിന്റെ പ്രവർത്തക കാര്യ സമിതി വിഷയം ചർച്ച ചെയ്തു എന്നും പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് കൂട്ടായ തീരുമാനം എടുക്കും എന്നും ഖാർഗെ പറഞ്ഞു. നേരത്തെ വനിതാ സംവരണ ഭേദഗതി ബിൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കേന്ദ്രനീക്കമാണെന്നും അത് അംഗീകരിക്കാനാകില്ലെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അറിയിച്ചിരുന്നു. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകളിൽ സംവരണം നടപ്പിലാക്കണമെന്ന നിലപാട് സിപിഐഎമ്മിൻ്റേതാണ്. അതിനാലാണ് ചില എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും 2023ലെ ബില്ലിനെ പിന്തുണച്ചത്. പക്ഷേ രണ്ട് വർഷം കഴിഞ്ഞിട്ടും സെൻസസ് നടപടികളോ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരണമോ തുടങ്ങയില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News