
വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന് ബിജെപി എംഎല്‍എയുടെയും കൂട്ടാളിയുടെയും മര്‍ദനം. റിസര്‍വ് ചെയ്ത തന്റെ സീറ്റ് ബിജെപി എംഎല്‍എയ്ക്ക് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം. എംഎല്‍എ രാജീവ് സിംഗും കൂട്ടാളികളുമാണ് യാത്രക്കാരനെ ആക്രമിച്ചത്. 50 വയസ്സുകാരനായ രാജ് പ്രകാശിനാണ് മര്‍ദനമേറ്റത്. യുപിയിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പായിരുന്നു എംഎല്‍എയുടെ അതിക്രമം.
ALSO READ: ‘ജമാഅത്തെ ഇസ്‌ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും തീർച്ച’; പോസ്റ്റ് പങ്കുവെച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here