മത്സരിക്കാൻ സീറ്റ് ലഭിച്ചില്ല; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്

ജയ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്. രാജസ്ഥാനിലെ ബിജെപി നേതാവ് മുകേഷ് ഗോയലാണ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത്.ജയ്പൂർ കോട്പുട്‌ലി മണ്ഡലത്തില്‍ നേതൃത്വം സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് മുകേഷ് ഗോയൽ വികാരധീനനായത് .

Also read:മോദി സർക്കാരിന്റെ കീഴില്‍ വിവരാവകാശ നിയമം ദുർബലപ്പെടുന്നു; വിമർശനവുമായി ജയ്‌റാം രമേശ്

2018ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മുകേഷ് ഗോയല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായ രാജേന്ദ്രസിങ് യാദവിനോട് 13,000 വോട്ടുകള്‍ക്ക് പരായപ്പെട്ടിരുന്നു. മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ ഹന്‍സ് രാജ് ഗുര്‍ജാറിനാണ് സീറ്റ് നല്‍കിയത്. തുടര്‍ന്നാണ് ഗോയല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത്.

Also read:കാമുകിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; വരുന്ന കമന്‍റുകള്‍ വായിച്ച് രസിച്ചു; പ്രതി കസ്റ്റഡിയിൽ

തിങ്കളാഴ്ച രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 41 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയുടെ അധ്യക്ഷതയില്‍ ഒക്ടോബര്‍ ഒന്നിന് ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ അന്തിമമായി പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News