ബിജെപി നേതാവിനെ വെട്ടിക്കൊന്നു

തമിഴ്നാട് പുതുച്ചേരിയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. സെന്തിൽകുമാർ എന്ന ബിജെപി പ്രവർത്തകനാണ് മരിച്ചത്.

വിലിയന്നൂരിലെ ബേക്കറിയിൽ വെച്ചായിരുന്നു സംഭവം. ഞായറാഴ്ച രാത്രി മൂന്ന് മോട്ടോർസൈക്കിളുകളിലായി എത്തിയ ഏഴംഗ സംഘമാണ് കൊലപാതകംനടത്തിയത് എന്നാണ് വിവരം. പ്രതികൾ ആദ്യം സെന്തിലിന് നേരെ നടൻ ബോംബെറിയുകയും പിന്നീട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവം അറിഞ്ഞ് പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തിച്ചേർന്നെങ്കിലും സെന്തിലിനെ രക്ഷിക്കാനായില്ല. സെന്തിലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അക്രമികളെ ഉടൻ പിടികൂടുമെന്നും പ്രത്യേക അന്വേഷണ സംഘം ഇതിനായി രൂപീകരിച്ചെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News