
ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ തോൽക്കേണ്ട ഒരു സാഹചര്യവുമില്ല വിജയിക്കേണ്ട സാഹചര്യങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂവെന്ന് വി ശിവൻകുട്ടി. ബിജെപി അക്കൗണ്ട് എൽഡിഎഫ് ഇരട്ട പൂട്ടിട്ടാണ് പൂട്ടിരിക്കുന്നത് ആ പൂട്ട് പൊട്ടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ എക്സിറ്റ് പോൾ ഫലങ്ങളോടും വി ശിവൻകുട്ടി പ്രതികരിച്ചു.
മൂന്നാം എൽഡിഎഫ് സർക്കാർ സാക്ഷാത്കരിക്കപ്പടും. തോൽക്കേണ്ട ഒരു കാര്യവുമില്ല ജയിക്കാനുള്ള കാര്യങ്ങളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ പോലെ നാലഞ്ച് മുഖ്യമന്ത്രിമാരെ ഞങ്ങൾ തീരുമാനിച്ചിട്ടില്ല. സിപിഐഎമ്മിന്റെ രീതിയനുസരിച്ച് പിണറായി വിജയൻ വീണ്ടും നയിക്കും. ബിജെപി അക്കൗണ്ട് ഇരട്ട പൂട്ട് ഇട്ട് പൂട്ടിയിരിക്കുകയാണ് അത് തുറക്കാൻ ആകില്ല. വി.ഡി സതീശൻ ബി ജെ പി- ആർ എസ് എസിൻ്റെ സ്വന്തം ആളാണെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
പിണറായി വിജയൻ്റെ ചരിത്രത്തോട് ഒപ്പം ഓടിയെത്താൻ ഇവർക്ക് കഴിയില്ല. പ്രതിപക്ഷനേതാവ് എന്ന നിലയ്ക്കാണ് ബഹുമാനം നേടേണ്ടത്
അല്ലാതെ ഞാൻ എല്ലാത്തിനും അതീതനാണ് എന്ന ഭാവം പാടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

