ബിജെപിയുടെ പ്രത്യേക സമിതി; ലക്ഷ്യം മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍

മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ ഒപ്പം കൂട്ടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി ബിജെപി. കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെയടക്കം പാര്‍ട്ടിയിലെത്തിക്കുന്നതിനാണ് ബിജെപിയുടെ ശ്രമം. ഇതിനായി ബിജെപി പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ നേതൃത്വത്തിലാണ് സമിതി. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ് , അനുരാഗ് താക്കൂര്‍ , അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ, ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരാണ് ദേശീയ തലത്തില്‍ സമിതിയിലെ അംഗങ്ങള്‍.

ALSO READ: ഇന്ത്യൻ വാഹന വിപണിയിലേക്ക് പുതിയ മോഡലുമായി ഫോക്സ്‌വാഗൺ; മഹീന്ദ്രയുമായുള്ള പദ്ധതികൾ അവസാനിപ്പിച്ചു

സംസ്ഥാന തലത്തിലും ഇതിനായി സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് വിവരം. അയോധ്യാ രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ വിയോജിപ്പുള്ള നേതാക്കളെ ബിജെപിയിലെത്തിക്കാനാണ് ശ്രമം. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് എത്തുന്നവരെ കൂടി കണക്കിലെടുത്തായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍. ഹരിയാന, ബിഹാര്‍, ഉത്തര്‍ പ്രദേശ് , പശ്ചിമ ബംഗാള്‍ , തമിഴ്‌നാട് , പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള വരുമായി ബിജെപി ആശയ വിനിമയം ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന ഘടകങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി എന്നാണ് വിവരം. കൂടാതെ മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് സംസ്ഥാന ഘടകങ്ങള്‍ക്ക് ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്, ജെഡിയു, ആര്‍.ജെ.ഡി, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ് എന്നീ പാര്‍ട്ടികളിലെ അസംതൃപ്തരെ കൂടെക്കൂട്ടാന്‍ കഴിയുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

ALSO READ: മഹാരാജാസ് കോളേജിലെ ആക്രമണം; എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചത് പെണ്‍കുട്ടികള്‍ അടങ്ങിയ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys