റാലിക്കെത്തിയാൽ സാരി! പൂഞ്ഞാർ മണ്ഡലത്തിലെ തിടനാട് വനിതാറാലിക്ക് എത്തുന്നവർക്ക് ബിജെപിയുടെ സാരി വാഗ്ദാനം; ഓഡിയോ സംഭാഷണം പുറത്ത്

bjp

പൂഞ്ഞാർ മണ്ഡലത്തിലെ തിടനാട് വനിതാറാലിക്ക് എത്തുന്നവർക്ക് സാരി വാഗ്ദാനം ചെയ്ത് ബി ജെ പി ജില്ലാ വൈസ് പ്രസിഡൻ്റ്. സാരി വാഗ്ദാനം ചെയ്തുള്ള മിനർവ മോഹനന്റെ ഓഡിയോ സംഭാഷണം പുറത്ത് വന്നു. പഞ്ചായത്ത് അംഗങ്ങളുടെ ഗ്രൂപ്പിലാണ് ഓഡിയോ സംഭാഷണം എത്തിയത്. ഗ്രൂപ്പ് മാറി അയച്ചതാണെന്നും പിന്നാലെ ഓഡിയോ ഡിലീറ്റാക്കപ്പെട്ടു.

അതേസമയം, ഓഡിയോ അയച്ചത് മാറിപ്പോയെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് മിനർവ മോഹനൻ കൈരളി ന്യൂസിനോട് പറഞ്ഞു. റാലിക്ക് വരുന്നവർക്ക് സാരിയുണ്ട്. സൗജന്യമായിട്ടാണ് സാരി നൽകുന്നത്. ഗ്രൂപ്പ് മാറി അയച്ചത് കൊണ്ടാണ് ഓഡിയോ ഡിലീറ്റ് ചെയ്തതെന്ന് അവർ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: വയനാട് പുനരധിവാസം: ‘കോൺഗ്രസിൻ്റേത് തട്ടിപ്പ്, ഒപ്പം നിന്നവരെല്ലാം കബളിപ്പിക്കപ്പെട്ടു’; എം വി ഗോവിന്ദൻ മാസ്റ്റർ

നാളെ തിടനാട് പഞ്ചായത്തിലെ വനിതകൾക്കായി ഒരു റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നുണ്ടെന്നാണ് ഓഡിയോയിൽ പറയുന്നത്. ഉച്ചയ്ക്ക് 2:30-ന് റാലി ആരംഭിക്കുമെന്നും അതിനാൽ എല്ലാവരും കൃത്യസമയത്ത് തിടനാട് എത്തേണ്ടതാണെന്ന് ഓഡിയോയിൽ പറയുന്നു. മൂന്ന് മണിക്ക് നടക്കുന്ന പൊതുസമ്മേളനം വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. റാലിക്ക് പോകുന്നതിന് മുൻപ് സാരി കൈപ്പറ്റണമെന്നും ഓഡിയോയിൽ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News