
ഭാരതാംബ ചിത്രത്തിലെ കാവിക്കൊടി മാറ്റി ഇന്ത്യന്‍ പതാക വെച്ച് ബിജെപി പോസ്റ്റര്‍. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പുതിയ ചിത്രമുള്ള പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. രാജ്ഭവന്റെ ആര്‍എസ്എസ് ഭാരതാംബാ വിവാദം തുടരുന്നതിനിടയാണ് ഗവര്‍ണറെ തള്ളിയുള്ള ബിജെപി പോസ്റ്റര്‍. ‘അഖണ്ഡഭാരത’ ഭൂപടവും പോസ്റ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ആര്‍എസ്എസ് പ്രചാരകനായ ഗവര്‍ണറെ തള്ളിയാണ് ബിജെപി പോസ്റ്റര്‍. സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രതിഷേധ പരിപാടിയുടേതാണ് പോസ്റ്റര്‍.
ALSO READ: 90 ശതമാനത്തിന് മുകളില്‍ പാര്‍ട്ടി വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടെന്ന് സിപിഐഎം വിലയിരുത്തല്‍; നിഷ്പക്ഷ വോട്ടുകള്‍ സ്വരാജിന് അനുകൂലമെന്ന്
രാജ്ഭവനിലെ പരിപാടികളിൽ നിന്നും ആർഎസ്എസ് ഭാരതാംബയുടെ ചിത്രം ഒഴിവാക്കില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കർ നിലപാടെടുത്തതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സെക്രട്ടറിയേറ്റിനു മുന്നിലെ പ്രതിഷേധം ആരംഭിക്കുന്നതിന് മുൻപ് തന്നെ ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആയ ബിജെപി കേരളത്തിൽ പരിപാടിയുടെ പോസ്റ്റർ ഇട്ടു. കാവി കൊടിയും അഖണ്ഡ ഭാരത ഭൂപടവും ഒഴിവാക്കിയുള്ള ത്രിവർണ പതാകയേന്തിയ ഭാരതാംബ ചിത്രമാണ് എഫ്ബിയിൽ കണ്ടത്. മണിക്കൂറുകൾക്കകം സെക്രട്ടറിയേറ്റിനു മുന്നിലേക്ക് പ്രതിഷേധം എത്തിയപ്പോൾ പോസ്റ്റർ ആകെ മാറി. ആർഎസ്എസ് ഭാരതാംബ ചിത്രമായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. സംസ്ഥാന ബിജെപിക്കുള്ളിലെ ആശയക്കുഴപ്പം വ്യക്തമാക്കുന്നതായിരുന്നു സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററും സമരത്തിൽ ഉപയോഗിച്ച പോസ്റ്ററും. എന്നാൽ ബിജെപിക്കുള്ളിൽ ആശയക്കുഴപ്പം ഇല്ല എന്ന് വരുത്തി തീർക്കാൻ ആയിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന്റെ ശ്രമം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here