ബിജെപിക്ക് കേരളത്തോട് പക: സംസ്ഥാനത്തിന് വേണ്ടി ഒരുമിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

കേരളത്തോട് പകയോടെ പെരുമാറുന്ന കേന്ദ്രത്തിനെതിരെ ഒരുമിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ അന്വേഷണ  എജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കുകയാണെന്നും ഇതിനെതിരെ സംസാരിച്ചാല്‍ ബിജെപിക്ക് ഇഷ്ടമാകില്ലെന്നു കരുതി കോണ്‍ഗ്രസ് മിണ്ടാതിരിക്കുയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വർഗീയതക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുക്കുന്നില്ല. പകയോടെ പെരുമാറുന്ന കേന്ദ്രത്തിനെതിരെ ഒരുമിച്ചു നിൽക്കാൻ ഇവിടെ നിന്നും ജയിച്ചുപോയ  കോൺഗ്രസ് എംപിമാർ തയ്യാറാകുന്നില്ല.  ഈ കേരളത്തിന് വേണ്ടി എതെങ്കിലും  ഒരു ഘട്ടത്തിൽ ഈ എ പിമാർ ശബ്ദിച്ചുവോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ALSO READ: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ നടന്നത് വലിയ ഗൂഢാലോചന, പൊലീസ് അന്വേഷണം വേണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അതേസമയം,  ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ  ഓഫീസിനെതിരെ ഗൂഢാലോചന നടന്നുവെന്നും  ഗൂഢാലോചനയുടെ ഭാഗമായാണ് വാർത്തകൾ വന്നതെന്ന് ബോധ്യപ്പെട്ടുവെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബസംഗമം സ്വന്തം മണ്ഡലമായ ധർമ്മടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇല്ലാത്ത കഥവെച്ചാണ് ആരോഗ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്  ഇത്തരം ഗൂഢാലോചന ആദ്യത്തേതോ ഒടുവിലത്തേതോ അല്ല. പിന്നിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. അത് വ്യക്തമായിട്ടുണ്ട്. ഇത്തരം വാർത്തകൾക്ക് അധികകാലം ആയുസുണ്ടാകില്ല. അവക്കെല്ലാം അൽപായുസ് മാത്രമെയുണ്ടാകൂ.   ആരോഗ്യ വകുപ്പിന്റെത് മികച്ച പ്രവർത്തനമാണ്. അടുത്ത കാലത്ത് നിപ്പ വന്നപ്പോഴടക്കം നല്ല പ്രവർത്തനമാണ് ആരോഗ്യവകുപ്പും മന്ത്രിയും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: തിരുവനന്തപുരത്ത് സിനിമ കണ്ട് മടങ്ങിയ വിദ്യാർത്ഥിനികളെ ആക്രമിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News