
അറസ്റ്റിലായ കാപ്പ കേസ് പ്രതി തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെ വിട്ടുകിട്ടാനുള്ള ബിജെപിയുടെ വഴിതടയൽ സമരത്തിനിടെ പ്രതിഷേധവുമായി വയോധിക. വഴയടച്ച് സമരം ചെയ്യുന്നതിന് എന്തിനാണെന്നും വഴിതടഞ്ഞാൽ തങ്ങൾക്ക് എങ്ങനെ പോകാൻ സാധിക്കുമെന്നുെ ആണ് സരസ്വതിയമ്മ ചോദിച്ചത്. വയസായവർക്കും സാധാരണക്കാർക്കും നടക്കേണ്ട വഴിയാണ് അടച്ചതെന്നും ഇവർ പറഞ്ഞു. ബിജെപി പ്രവർത്തകർ സരസ്വതിയമ്മയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ നാണംകെട്ട് പെട്ടെന്ന് തന്നെ ഉദ്ഘാടനം ചെയ്ത് സമരം അവസാനിപ്പിച്ച് ബിജെപി നേതൃത്വം തടി തപ്പി.
വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. നാടകീയ രംഗങ്ങൾ ആയിരുന്നു അറസ്റ്റിനിടെ അരങ്ങേറിയത്. ഒരു മാസത്തിലേറെ ഒളിവിലായിരുന്ന സുഗതൻ ചൊവ്വ രാത്രി പത്തോടെ വാഴോട്ടുകോണത്തെ വീട്ടിൽ എത്തിയത് പൊലീസ് അറിഞ്ഞു. വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒ വിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിനായി എത്തിയെങ്കിലും ബിജെപി പ്രവർത്തകർ വളഞ്ഞു. എസ്എച്ച്‌ഒ ആകാശത്തേക്ക് വെടിയുതിർത്തതോടെ ബിജെപിക്കാർ നാലുപാടും ചിതറി ഓടുകയായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്.
ALSO READ: ബിജെപി കൗൺസിലർ സുഗതൻ കൊടുംക്രിമിനൽ, ഏഴ് കേസുകളിൽ പ്രതി; പൊലീസ് റിപ്പോർട്ട് പുറത്ത്
വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ എം എൽ എയായിരിക്കെ വി കെ പ്രശാന്തിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. വീടുകയറി ആക്രമണം നരഹത്യാശ്രമം, സ്ത്രീകളോട് അപമര്യാതയായി പെരുമാറൽ, പൊതു സ്ഥലത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കൽ തുടങ്ങിയ മറ്റ് കേസുകളും ഉണ്ട്. വട്ടിയൂർക്കാ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാൾ കൂടിയാണ് സുഗതൻ. കാപ്പാ നിയമം ചുമത്തി പിടികൂടിയതിനാൽ നേരിട്ട് സെൻട്രൽ ജയിലിലേക്കാണ് ഇയാളെ മാറ്റിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

