തിരുവനന്തപുരത്ത് ബിജെപി ആർഎസ്എസ് സംഘർഷം; തമ്മിലടി ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ

തിരുവനന്തപുരം പൗഡിക്കോണത്ത് ബിജെപിയും ആർഎസ്എസും തമ്മിൽ സംഘർഷം. ബിജെപി നേതാവ്‌ സായിപ്രസാദിന്റെ കാല്‌ ബിജെപിക്കാർ തന്നെ അടിച്ചൊടിച്ചു. പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി കാൽഅടിച്ച്‌ ഒടിക്കുകയായിരുന്നു. സായിപ്രശാന്ത്‌ മെഡിക്കൽ കോളേജിൽ ചികിത്സയിൽ. സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Also Read: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു; ബിജെപി നേതാവ് ഹര്‍ഷ വര്‍ധന്‍ രാഷ്ട്രീയം വിടുന്നു

ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് വിഷ്ണുവിന്റെ നേതൃത്വത്തിൽ ആയിരുന്നു മർദ്ദനം എന്നാണ് പരാതി. മുൻ മണ്ഡലം പ്രസിഡൻറ് ഹരിയും മർദ്ദിച്ചൂവെന്ന് പരാതി. സായ് പ്രശാന്ത് ബിജെപി സജീവ പ്രവർത്തകനാണ്. കർഷകമോർച്ചയുടെ മുൻ മണ്ഡലം അധ്യക്ഷനാണ്. ഫേസ്ബുക്ക് പോസ്റ്റ് അപമാനിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണം.

Also Read: ആരോഗ്യ സര്‍വകലാശാല: സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News