പാർലമെൻ്റിനെ കുതന്ത്രങ്ങൾക്കുള്ള സ്ഥലമായി മാറ്റാനാണ് ആർഎസ്എസ്സും ബിജെപിയും ശ്രമിക്കുന്നതെന്ന് എംഎ ബേബി

MA Baby Criticizes Karnataka Labour Codes

പാർലമെൻ്റിനെ സ്വന്തം കുതന്ത്രങ്ങൾ കയറ്റാനുള്ള സ്ഥലമായി മാറ്റാനാണ് ആർഎസ്എസ്സും ബിജെപിയും ശ്രമിക്കുന്നതെന്ന് ആരോപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി.വനിത സംവരണ ബില്ലിൻ്റെ മറവിൽ നിരവധി ദുരുദ്ദേശങ്ങൾ ഒളിച്ചു വെച്ചിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു. വിമർശിക്കുന്നവരെ വനിത സംവരണത്തിന് എതിരെന്ന് വരുത്തിതീർക്കാൻ ആണ് ശ്രമം.

സിപിഐഎം വനിത സംവരണത്തിന് വേണ്ടി നിൽക്കുന്ന പാർട്ടി ആണ്. എന്നാൽ ഇപ്പോൾ തിരക്കുപിടിച്ചു കേന്ദ്രം നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ ആലോചിച്ചുറപ്പിച്ച ചില ദുരുദ്ദേശങ്ങൾ ഉണ്ട്. രണ്ട് പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ തെരഞ്ഞെപ്പ് നടക്കവെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഇത് പോലെ ഗൗരവുമുള്ള വിഷയത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തേണ്ടതാണ്. എന്നാൽ അതൊന്നും ഉണ്ടായിട്ടില്ല. ആരോടും ചർച്ച നടത്താൻ പ്രധാനമന്ത്രി തയ്യാറായില്ല.

വനിതാ സംവരണം 2029ലേക്ക് ആണ് കൊണ്ട് വരുന്നത്.അതായത് നിയമം നടപ്പാക്കാൻ മൂന്നു വർഷം ഉണ്ട് ഇനിയും ഉണ്ട്. ഒന്നോ രണ്ടോ മാസം വൈകിയാൽ ആകാശം ഇടിഞ്ഞു വീഴില്ല. എന്നാൽ വിഷയവുമായായി ബന്ധപ്പെട്ടു പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് മോദിയും, കിരൺ റിജിജുവും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.അതിനാൽ ഈ തട്ടിപ്പിനെ അതിശക്തമായി സിപിഐഎമ്മും, ഇടത് പാർട്ടികളും എതിർക്കു. മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടി ആലോചിച്ചു മറ്റു നീക്കങ്ങൾ നടത്തും.

Also Read: ലോക്‌സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കാൻ കേന്ദ്രം; കരട് ബിൽ എംപിമാർക്ക് നൽകി

ജമ്മു കശ്മീരിലും അസമിലും ഡെലിമിറ്റേഷൻ നടത്തിയത് ദുരുദേശത്തോടെ ആയിരുന്നു. ബിജെപിക്ക് എതിരായ വോട്ടുകളെ വെട്ടിമുറിച്ചു പല മണ്ഡലങ്ങളിലാക്കിയ ക്രിമിനൽ കുറ്റം ആയിരുന്നുഇത് ഇന്ത്യയിൽ മുഴുവൻ വനിത സംവരണത്തിൻ്റെ പേരിൽ നടപ്പാക്കാനുള്ള കുബുദ്ധിയാണ് ബിജെപിക്ക്. അങ്ങനെ പാർലമെൻ്റിനെ ആർഎസ്എസ് അക്രമികളുടെ ആൾക്കൂട്ടം അക്കാൻ ആണ് ശ്രമം. ചർച്ചകൾ ഒഴിവാക്കി പാർലമെൻ്റിനെ ആർഎസ്എസ് അക്രമികളുടെ കൈയ്യാങ്കളിക്കുള്ള വേദിയാകാൻ ശ്രമിക്കുന്നു.

വനിത സംവരണത്തിന് വേണ്ടി മരിക്കാൻ പോലും സിപിഐഎം തയ്യാറാണ്.ഇവിടെ വനിത സംവരണത്തിൻ്റെ പേരിൽ ക്രിമിനൽ ഗൂഢാലോചന നടക്കുന്നു. ഗ്യാനേഷ് കുമാർ എന്തിനാണ് ഇരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങൾ അല്ലെ.ഇവിടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ബാധകം അല്ലെ

കേരളത്തിലെ തെരഞ്ഞെടുപ്പിനെ പാട്ടി സംസാരിക്കവെ സംസ്ഥാനത്ത് ഇടത് പക്ഷ ജനാധിപത്യ മുന്നണി ചരിത്രം രചിച്ചു, എന്നും വീണ്ടും എൽഡിഎഫ് സർക്കാരിന് ഭരണ തുടർച്ച ഉണ്ടാകും എന്നും കേരളത്തിലെ നേതാക്കൾ പോളിറ്റ് ബ്യൂറോ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News