
തൃശൂരിലെ സ്കൂളിൽ ബിജെപി നടത്തിയ പരിസ്ഥിതി ദിനാഘോഷം നിയമവിരുദ്ധമെന്ന് സിപിഐഎം. ബിജെപി തൃശൂർ നോർത്ത് ജില്ലാ കമ്മിറ്റി ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയെ ചൊല്ലിയാണ് വിവാദമുയരുന്നത്. പ്രപഞ്ച രക്ഷാ യജ്ഞം എന്ന പേരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്ത പരിപാടിയാണ് വിവാദമായത്.
also read:വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
വിദ്യാലയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പരിപാടികൾ നടത്തരുതെന്നുള്ള നിയമം മറികടന്നാണ് ബിജെപി പരിപാടി നടത്തിയത്.ബിജെപി സ്കൂളിൽ നടത്തിയ രാഷ്ട്രീയ പരിപാടി നിയമ വിരുദ്ധമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്. ബിജെപി പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് പ്രധാന അധ്യാപിക ജൂലിയറ്റ് കെ അപ്പുക്കുട്ടൻ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

