‘ബിജെപി മുഖ്യശത്രുവായി കാണുന്നത് ഇടതുപക്ഷത്തെ’: മുഖ്യമന്ത്രി

ബിജെപി മുഖ്യശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റില്‍ സാന്നിധ്യം എത്ര തന്നെയായാലും രാജ്യത്തെ സംഘപരിവാറും ബിജെപിയും മുഖ്യ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയാണ്. ഈ വെല്ലുവിളിയെ നേരിട്ട് കൊണ്ടാണ് രാജ്യത്തും കേരളത്തിലും ഇടതുപക്ഷം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഭരണഘടന സംവിധാനങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പ്രധാന മുദ്രാവാക്യമായി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉയര്‍ത്തിയത്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അപ്രമാദിത്വം എന്ന് പറയാന്‍ കഴിയില്ല. എല്ലാവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളുടെ അത്യന്തം വിവേചനപരമായ ഇടപെടല്‍ രാജ്യം കണ്ടതാണ്. രാഹുല്‍ ഗാന്ധിക്കെതിരെയും സോണിയ ഗാന്ധിക്കെതിരെയും അന്വേഷണ ഏജന്‍സികള്‍ നീങ്ങിയപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷം ഉണ്ടായിരുന്നു. പക്ഷേ കേരളത്തില്‍ തങ്ങള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളും വ്യാജ നിര്‍മ്മിതികളും ഉണ്ടാകുമ്പോള്‍ യുഡിഎഫ് ആര്‍ക്കൊപ്പം ആണ് നിന്നതെന്ന് ഓര്‍ക്കണം. കേരളത്തിലെ മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്യാത്തത് എന്ന ചോദ്യം രാജ്യത്തെ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ് ഇവിടെ വന്നു ചോദിച്ചത്.

ALSO READ:മാലാവി വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ 9 പേര്‍ വിമാനം തകര്‍ന്ന് മരിച്ചു

ബിജെപിയുടെ നേതാക്കളും, രാഹുല്‍ ഗാന്ധിയും ഒരേ ഭാഷയില്‍ തങ്ങളെ എതിര്‍ക്കുമ്പോള്‍ അതിനു മറുപടി പറയുന്നത് സ്വാഭാവികമല്ലേ. ബിജെപിയുടെ നേതാക്കളും രാഹുല്‍ ഗാന്ധിയും ഒരേ സ്വരത്തില്‍ ആക്രമിച്ചു. അപ്പോള്‍ മറുപടി പറയുന്നത് സ്വാഭാവികമല്ലേ. കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ വന്ന് ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നതിനെ ഞങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഒടുവില്‍ അതിന്റെ യുക്തി അവര്‍ക്കും മനസിലായി. മുഖ്യമന്ത്രി രാജിവെക്കണമെന്ന ഉപദേശം നിങ്ങളുടെ ചില സംസ്ഥാനങ്ങള്‍ക്കും കൊടുക്കാമായിരുന്നില്ലേ. ജനങ്ങള്‍ ലോക്‌സഭയിലും നിയമസഭയിലും ഒരുപോലെയാണോ വോട്ട് അവകാശം വിനിയോഗിക്കുന്നത്. കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാര്‍ക്കും ഈ ഉപദേശം കൊടുക്കുമോയെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.

ഭരണനിര്‍വഹണ കാര്യങ്ങളിലും പൊതുവേയുള്ള കാര്യങ്ങളിലും രാജ്യത്തെ മറ്റു സര്‍ക്കാരുകളേക്കാള്‍ വേറിട്ടു നില്‍ക്കുന്നതാണ് കേരളം. പി എസ് സി നിയമനങ്ങളില്‍ രാജ്യത്ത് മുന്നിലാണ് കേരളം. സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:കൊച്ചിയില്‍ യുവതിയുടെ കാല്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News