പരസ്യത്തിനായി പത്തിരട്ടി പണമിറക്കി ബിജെപി; ഗൂഗിളിൽ ചെലവഴിച്ചത് 100 കോടിക്ക് മുകളിൽ, കണക്കുകൾ പുറത്ത്

ഗൂഗിളിലും യൂട്യൂബിലും രാഷ്‌ട്രീയ പരസ്യങ്ങൾക്കായി ബിജെപി ചെലവാക്കിയ തുകയുടെ റിപ്പോർട്ട് പുറത്ത്. 100 കോടിക്ക് മുകളിൽ പരസ്യങ്ങൾക്കായി ചെലവാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിജിറ്റൽ ക്യാമ്പയിനുകൾക്കായി ഇത്രയേറെ തുക ചെലവഴിക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. 2018 മെയ് 31 നും 2024 ഏപ്രിൽ 25 നും ഇടയിലുള്ള ഗൂഗിൾ പരസ്യങ്ങളിലെ ബിജെപിയുടെ വിഹിതം മൊത്തം ചെലവിൻ്റെ 26 ശതമാനമാണ്. അതായത് 2018 മുതൽ ബിജെപി ചെലവഴിച്ചത് 390 കോടി രൂപ.

ALSO READ: കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഗൂഗിൾ ‘രാഷ്ട്രീയ പരസ്യം’ എന്ന് വിശേഷിപ്പിക്കുന്ന വിഭാഗത്തിൽ 217,992 ഉള്ളടക്കങ്ങളാണുള്ളത് അതിൽ 61,000ലധികവും ബിജെപിയുടേത്. കർണാടകയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് പാർട്ടിയുടെ പരസ്യങ്ങളിൽ കൂടുതലും. ഏകദേശം 10.8 കോടിയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്. രാജസ്ഥാനായി 8.5 കോടി, ഉത്തർപ്രദേശിനായി 10.3 കോടി, ഡൽഹി 7.6 കോടി രൂപ ഇങ്ങനെയാണ് ചെലവായിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങൾക്ക് മാത്രമായി 39 കോടി രൂപയാണ് ബിജെപി ഗൂഗിളിന് നൽകിയത്.

ALSO READ: ‘തോമസ് ചാഴികാടന്‍ ഭൂരിപക്ഷത്തിലും ചാമ്പ്യനാവും’: ജോസ് കെ മാണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News