
ഭാരതീയ ജനതാ പാര്‍ട്ടി, ബിജെപി ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് വിനിയോഗിച്ചത് 1494 കോടി രൂപ. അസോസിയേനഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോമ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. തൊട്ടുപുറകേ 18.5 ശതമാനം ചെലവഴിച്ചത് 620 കോടി രൂപയാണ്. 32 ദേശീയപാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും ചെലവഴിച്ചതിന്റെ മുഴുവന്‍ തുകയുടെയും 45 ശതമാനവും ചെലവഴിച്ചിരിക്കുന്നത് ബിജെപിയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടന്ന ആന്ധപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം എന്നിവിടങ്ങളിലായി മാര്‍ച്ച് 16നും ജൂണ്‍ ആറിനുമിടയില്‍ ഈ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് മുഴുവന്‍ ചെലവാക്കിയത് 3352. 81 കോടി രൂപയാണ്. ഇതില്‍ 2204 കോടി രൂപയും, അതായത് 65.75 ശതമാനവും ചെലവാക്കിയത് ദേശീയപാര്‍ട്ടികളാണ്.
ALSO READ: 5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30% മാര്‍ക്ക് നിര്‍ബന്ധമാകും: മന്ത്രി വി ശിവന്‍കുട്ടി
തെരഞ്ഞെടുപ്പിന് കമ്മിഷന് മുമ്പില്‍ പാര്‍ട്ടികള്‍ സമര്‍പ്പിച്ച് ചെലവ് കണക്കുകള്‍ അനുസരിച്ചാണ് റിപ്പോര്‍ട്ട്. പൊതു തെരഞ്ഞെടുപ്പിന് 90 ദിവസത്തിനുള്ളിലും സംസ്ഥാന തെരഞ്ഞെടുപ്പിന് 75ദിവസത്തിനുള്ളിലും ഈ കണക്ക് സമര്‍പ്പിക്കണമെന്നാണ്. എന്നാല്‍ എഎപി 168 ദിവസം വൈകിയപ്പോള്‍ ബിജെപി 139 മുതല്‍ 154 ദിവസം വൈകിയാണ് ഓരോ സംസ്ഥാനത്തും കണക്കുകള്‍ നല്‍കിയത്. കോണ്‍ഗ്രസാണ് ലോക്‌സഭ – അസംബ്ലി തെരഞ്ഞെടുപ്പുകളുടെ ഏകീകരിച്ച റിപ്പോര്‍ട്ട് നല്‍കിയത്.
ചെലവാക്കിയതിന്റെ 53 ശതമാനവും, അതായത് 2008 കോടിയും പരസ്യത്തിന് വേണ്ടിയാണ്. യാത്രാ ചെലവുകള്‍ക്ക് 795 കോടിയും വിര്‍ച്വല്‍ പ്രചാരണത്തിന് 132 കോടിയും പാര്‍ട്ടികള്‍ ചെലവാക്കിയിട്ടുണ്ട്. ഒറ്റത്തവണയായി ചെലവഴിച്ചത് 402 കോടിയോളം രൂപയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here