
ലോക്സഭയിലെ എഎപിയുടെ പത്ത് എം പിമാരിൽ ഏഴ് പേർ ബിജെപിയിൽ ചേർന്നതിന് പിന്നാലെ പഞ്ചാബ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി. എംഎൽഎമാരുമായുള്ള ചർച്ച വേഗത്തിലാക്കാൻ രാഘവ് ഛദ്ദക്ക് ബിജെപി നിർദ്ദേശം നൽകി. അതേസമയം, സന്ദീപ് പഥക്കിന്റെ രാജി ആം ആദ്മി പാർട്ടി വിശദമായി പരിശോധിക്കും.
രാഘവ് ഛദ്ദ മുന്നോട്ട് വെച്ചത് ഡീലാണോ ഭീഷണിയാണോയെന്ന് പരിശോധിക്കും. മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന വാഗ്ദാനത്തിൽ പാർട്ടി വിട്ടതാകുമെന്നാണ് ഒരു വിഭാഗം കരുതുന്നത്. എ എ പിയുടെ തന്ത്രങ്ങൾ മെനയുന്നതിൽ പ്രധാന നേതാക്കളിലൊരാളായ സന്ദീപ്, പാർട്ടി മാറിയത് എ എ പിയെ ഞെട്ടിച്ചിരുന്നു.
ALSO READ: എംഎൽഎമാരും മറുകണ്ടംചാടിയേക്കും; പഞ്ചാബിലും ദില്ലിയിലും കൂറുമാറ്റം തടയാൻ നീക്കവുമായി ആം ആദ്മി പാർട്ടി
ഹർഭജൻ സിങ്ങിന്റെ കൂറുമാറ്റവും പരിശോധിക്കും. കൊഴിഞ്ഞു പോക്ക് തടയാൻ എം എൽ എമാരെ നേരിട്ട് കാണാനാണ് കെജ്രിവാളിൻ്റെ നീക്കം. അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി പ്രവർത്തകരുമായി സംസാരിക്കും. അതേസമയം, പത്തിൽ ഏഴ് എംപിമാരും ബിജെപിയിൽ ചേർന്നതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത നേരിടേണ്ടി വരില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

