‘സ്ഥാനങ്ങൾ മാറിയാലും നല്ല മനുഷ്യരുടെ ഓർമ്മകൾ നിലനിൽക്കും’, ശിവൻകുട്ടിയെ പ്രശംസിച്ച് ബിജെപി അധ്യാപക സംഘടന നേതാവ്

v sivankutty

സാമൂഹ്യമാധ്യമത്തിലൂടെ വി ശിവൻകുട്ടിയെ പ്രശംസിച്ച് ബിജെപി അധ്യാപക സംഘടന നേതാവ്. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി അനൂപ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ശിവൻകുട്ടിയുടെ പ്രവ‍ർത്തന കാലയളവിലെ പരിശ്രമത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. സ്ഥാനങ്ങൾ മാറിയാലും നല്ല മനുഷ്യരുടെ ഓർമ്മകൾ നിലനിൽക്കുമെന്നാണ് പോസ്റ്റ്.

ശിവൻകുട്ടി പുലർത്തിയ ആത്മാർത്ഥത എന്നും ഓർമ്മിക്കപ്പെടുമെന്നും മന്ത്രിയിലുണ്ടായിരുന്ന മനുഷ്യസ്നേഹം ജനഹൃദയങ്ങളിൽ സ്ഥിരമായി ഇടം നേടിയെന്നും അനൂപ് കുമാ‌ർ പറയുന്നു. മന്ത്രിയുടെ ചേർത്ത് പിടിയ്ക്കൽ ജനാധിപത്യ ബോധത്തിന്റെ സൗന്ദര്യമാണെന്നും അദ്ദേഹം കുറിച്ചു.

also read: ചോദ്യപേപ്പ‍‌ർ ചോ‍ർച്ചാ വിവാദം; നീറ്റ് യുജി പരീക്ഷ റദ്ദാക്കി, അന്വേഷണം സിബിഐയ്ക്ക്

അനൂപ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

“സ്ഥാനങ്ങൾ മാറാം . പക്ഷേ നല്ല മനുഷ്യരുടെ ഓർമ്മകൾ സമൂഹത്തിലെന്നും നിലനിൽക്കും. രാഷ്ട്രീയമായി വ്യത്യസ്തമായ ചിന്തകളും നിലപാടുകളുമായി കഴിഞ്ഞ അഞ്ച് വർഷവും വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ പങ്കുവെച്ചിരുന്ന സംഘടന പ്രതിനിധി യോഗങ്ങളും മറ്റ് വ്യക്തിപരമായ അനുഭവങ്ങൾക്കുമൊപ്പം

തൻ്റെ പൊതുജീവിതത്തിൽ പ്രിയപ്പെട്ട ശ്രീ ശിവൻകുട്ടി അവർകൾ പുലർത്തിയ സ്വന്തം പാർട്ടിയോടുള്ള ആത്മാർത്ഥതയും കൂടെ പ്രവർത്തിച്ചവരോടുള്ള പ്രതിബദ്ധതയും എന്നും ആദരിക്കപ്പെടുകയും ഓർമ്മിക്കപ്പെടുകയും തന്നെ ചെയ്യും. അധികാരവും സ്ഥാനവും മാറിയിരിക്കാം.

എന്നാൽ പ്രിയ മന്ത്രിയിലുണ്ടായിരുന്ന മനുഷ്യസ്നേഹവും കൊച്ചു കുഞ്ഞുങ്ങളോടുള്ള പ്രത്യേക വാൽസല്യവും ജനഹൃദയങ്ങളിൽ സ്ഥിരമായ ഇടം നേടിയതാണ്.മന്ത്രിസ്ഥാനത്ത് പ്രവർത്തിച്ച കാലയളവിൽ സംസ്ഥാനത്തിനും അദ്ധ്യാപകർക്കും വേണ്ടി എടുത്ത പരിശ്രമങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.

അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്ന സാഹചര്യങ്ങളിലും വ്യക്തിപരമായ സൗഹൃദവും പരസ്പര ബഹുമാനവും നിലനിർത്തികൊണ്ടുള്ള ചേർത്ത് പിടിയ്ക്കൽ മന്ത്രിയുടെ ജനാധിപത്യ ബോധത്തിന്റെ സൗന്ദര്യമാണ്.ശ്രി ശിവൻകുട്ടി സാറിൻ്റെ ഭാവിയിലെ പൊതുപ്രവർത്തനങ്ങൾക്കും ജീവിതയാത്രയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ആരോഗ്യവും സമാധാനവും സന്തോഷവും നിറഞ്ഞ പുതിയ അധ്യായങ്ങൾ അങ്ങയെ കാത്തിരിക്കട്ടെ.സ്നേഹപൂർവ്വമായ യാത്രാമൊഴികളോടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News