
27 വർഷത്തിനുശേഷം ദില്ലിയിൽ അധികാരത്തിലെത്തിയ ബിജെപി ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേരുകൾ അന്തിമമാക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ ദില്ലിയിൽ ഉന്നതതല ചർച്ചകൾ നടന്നുവരികയാണ്. പർവേഷ് വർമ്മ, ആശിഷ് സൂദ്, രേഖ ഗുപ്ത എന്നിവരുൾപ്പെടെ നിരവധി പേരുകളാണ് പരിഗണനയിലുള്ളത്.
ALSO READ; ദില്ലി റെയിൽവേ സ്റ്റേഷൻ അപകടം: കാരണം അധികൃതരുടെ അനാസ്ഥ
കഴിഞ്ഞദിവസം ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. മന്ത്രിസ്ഥാനത്തേക്കുള്ള എംഎൽഎമാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതായും ബിജെപി നേതൃത്വം വ്യക്തമാക്കി. സത്യപ്രതിജ്ഞ ചടങ്ങ് ബുധനാഴ്ച നടക്കും എന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
ENGLISH NEWS SUMMARY: BJP to announce New Delhi’s New Chief minister today. The announcement will be made after the legislature party meeting today. High-level discussions have been going on in Delhi in recent days to finalise the names for the chief minister’s post. Several names, including Parvesh Verma, Ashish Sood and Rekha Gupta, are under consideration.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

