വിഷുദിനത്തിൽ ക്രൈസ്തവരെ ഹിന്ദുവീടുകളിലേക്ക് ക്ഷണിക്കാൻ ബിജെപി

ഈസ്റ്ററിന് ബിജെപി നേതാക്കൾ സഭാ മേലധ്യക്ഷന്മാരെയും ക്രൈസ്തവ മതവിശ്വാസികളെയും സന്ദർശിച്ചതിന് പിന്നാലെ ക്രൈസ്തവരുമായി കൂടുതൽ അടുക്കാൻ ബിജെപി. വിഷുവിന് ക്രൈസ്തവരെ ബിജെപി നേതാക്കൾ ഹിന്ദു വീടുകളിലേക്ക് ക്ഷണിക്കും. ന്യൂനപക്ഷ മോർച്ച നേതാക്കൾ ഹിന്ദു ഭവനങ്ങൾ സന്ദർശിക്കാനും പദ്ധതിയുണ്ട്.

ഈസ്റ്റർ ദിവസത്തിൽ കേരളത്തിലെ ബിജെപി നേതാക്കൾ വിവിധ സഭാ മേലധ്യക്ഷന്മാരെ സന്ദർശിച്ചിരുന്നു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ സഭാ ആസ്ഥാനത്തെത്തി കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ബിജെപി ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ക്രൈസ്തവരുടെ വീടുകളും സന്ദര്‍ശിച്ചു.

കണ്ണൂരില്‍ പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനെയും ബി.ജെ.പി നേതാക്കളുടെ സംഘം സന്ദര്‍ശിച്ചു. ഇതൊന്നും കൂടാതെ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ സേക്രഡ് ഹാർട്ട് കത്ത്രീഡലിലും സന്ദർശനം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News