കിടങ്ങൂരിലെ ബിജെപി-യുഡിഎഫ് സഖ്യം പുതുപ്പള്ളിക്ക് വേണ്ടി: മുഖ്യമന്ത്രി

കോട്ടയം കിടങ്ങൂർ പഞ്ചായത്തിലെ യുഡിഎഫ്-ബിജെപി  സഖൃം പുതുപ്പള്ളിക്ക് മണ്ഡലത്തിനു വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി സർക്കാരിനെതിരായ നിവേദനത്തിൽ ഒപ്പുവെയ്ക്കാൻ പോലും യു ഡിഎഫ് എം പിമാർ തയ്യാറായിട്ടില്ല. ബിജെപിക്കെതിരെ യുഡിഫിന് ശബ്ദിക്കാനാവുന്നില്ലെന്നും ഇരു കക്ഷികളുടെയും ഒത്തുകളിയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ALSO READ: തിരുവനന്തപുരത്തെ VSSC പരീക്ഷാ തട്ടിപ്പ്; പിടിയിലായത് റാക്കറ്റ്, സ്വയം നിർമ്മിച്ച ഉപകരണത്തിലൂടെ കോപ്പിയടി

കേരളത്തിലെ എല്ലാ പ്രദേശങ്ങളും വികസനത്തിന്‍റെ സ്വാദറിയണം. ഗെയിൽ വാതക പൈപ്പ് ലൈൻ ഇടാൻ അധികൃതർ ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ അതിന് വേണ്ടതൊന്നും യുഡിഎഫ് സർക്കാർ ചെയ്തില്ല. എൽഡിഎഫ് സർക്കാരാണ് ഗെയിൽ പൈപ്പ് ലൈനിടാനുള്ള നടപടി തുടങ്ങിയത്. അതിനോട് എല്ലാവരും സഹകരിച്ചു. ഇപ്പോൾ പദ്ധതി പ്രാബല്യത്തിൽ വന്നു. യുഡിഎഫ് കാലത്ത് വിദ്യാലയങ്ങൾ അടഞ്ഞു. കുട്ടികൾ കൊഴിഞ്ഞു. മറ്റ് മണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തിയാൽ വികസനം കാര്യമായി എത്തിയില്ല എന്നാരോപണം ഉള്ള പുതുപ്പള്ളിയിലും നല്ല സ്കൂളുകളുണ്ട്. അത് സംസ്ഥാന സർക്കാർ ചെലവഴിച്ചതാണ്. പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയെന്നും മുഖ്യമന്ത്രി പ്രചാരണ വേദിയിൽ കൂട്ടിച്ചേർത്തു.

ALSO READ:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പല കാര്യങ്ങളിലും വ്യക്തത ഉണ്ടാകും: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News