മേധാ പട്ക്കറും പ്രകാശ് രാജും പങ്കെടുത്തു; പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റിയില്‍ നിന്നും ബിജെപി അംഗങ്ങള്‍ ഇറങ്ങിപോയി

BJP attack tvpm

സാമൂഹിക പ്രവര്‍ത്തകരെ അപമാനിച്ച് ബിജെപി. മേധപട്കര്‍, പ്രകാശ് രാജ് ഉള്‍പ്പെടെ ഉള്ളവരെ ക്ഷണിച്ചുവരുത്തിയ ശേഷം പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി ബിജെപി അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. മേധാ പട്കര്‍ദേശിയ വികസനത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കള്‍ഗ്രാമവികസന – പഞ്ചായത്തീരാജ് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റിയില്‍ നിന്നും ഇറങ്ങിപോയത്. ബിജെപി ആവശ്യത്തിനു പിന്നാലെ സ്പീക്കര്‍ ഇടപെട്ട് കമ്മറ്റി പിരിച്ചുവിട്ടു.. അതേ സമയം സാമൂഹ്യപ്രവര്‍ത്തകരെ വിളിച്ചുവരുത്തി അപമാനിക്കുന്നത് ശരിയല്ലെന്ന് കെ രാധാകൃഷ്ണന്‍ എം പി പ്രതികരിച്ചു.

ALSO READ: ‘എല്ലാ സംസ്ഥാനങ്ങളും മോദിയുടെ മുതലാളിത്ത നിലപാടിലായതിനാലാണ് വിദ്യാഭ്യാസ സംബന്ധമായ പല കേന്ദ്ര പദ്ധതികളുമായി കേരളത്തിന് മുന്നോട്ടു പോകാനാകാത്തത്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഭൂമി ഏറ്റെടുക്കല്‍ നിയമം നടപ്പാക്കുന്നത് അവലോകനം ചെയ്യുന്ന ഗ്രാമവികസന – പഞ്ചായത്തീരാജ് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റിയിലാണ് ബിജെപി നേതാക്കള്‍ സാമൂഹ്യ പ്രവര്‍ത്തകരെ അപമാനിച്ചത്. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ തെളിവെടുപ്പിനായി സാമൂഹ്യ പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍, ഗ്രാമവികസന മന്ത്രാലയത്തിലെ പ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ക്ക് ക്ഷണമുണ്ടായി, സാമൂഹ്യപ്രവര്‍ത്തകയായ മേധാപട്കര്‍, സിനിമാതാരം പ്രകാശ് രാജ് ഉള്‍പ്പെടെ പാനലിനു മുന്നില്‍ തെളിവെടുപ്പിനായി എത്തിയെങ്കിലും ബിജെപി നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചു..ഗുജറാത്തിലും മറ്റിടങ്ങളിലും നര്‍മ്മദ ബച്ചാവോ ആന്ദോളന് നേതൃത്വം നല്‍കിയ ആക്ടിവിസ്റ്റ് മേധാ പദ്കര്‍ ദേശവിരുദ്ധയും വികസന വിരുദ്ധയും’ ആണെന്ന് ചൂണ്ടിക്കാണിച്ചു യോഗതിന് മുന്നേ ബിജെപി എംപിമാര്‍ എതിര്‍ത്തു..
എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പ്രതിഷേധത്തെ നടപടികള്‍ ആരംഭിച്ചു..പിന്നാലെ ബിജെപി നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.. ബിജെപി ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും സാമൂഹ്യപ്രവര്‍ത്തകരെ അവഹേളിക്കുകയാണെന്നും കേരളത്തില്‍ നിന്നുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ എം പി പ്രതികരിച്ചു..

ALSO READ: കീം 2025 പരീക്ഷാ ഫലം പ്രഖ്യാപിച്ചു: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് ജോൺ ഷിനോജിന്; ഫാർമസി പരീക്ഷയിൽ അനഘ അനിൽ ഒന്നാമത്

പ്രതിഷേധത്തിന് പിന്നാലെ സാമൂഹ്യ പ്രവര്‍ത്തകരുമായി പ്രത്യേക യോഗം തുടങ്ങിയെങ്കിലും കോറം ഇല്ലാതെ യോഗം തുടരുതെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ചെയര്‍മാനുംകോണ്‍ഗ്രസ് എംപിയുമായ സപ്തഗിരി ഉലകയുടെ യോഗം അവസാനിച്ചത് അറിയിച്ചു..പാനലിലെ ഇരുപത്തിരണ്ട് അംഗങ്ങളില്‍ 17 പേരും ഹാജരായിട്ടും ബിജെപിക്ക് പിന്തുണ നല്‍കുന്ന സ്പീക്കറിന്റെ നടപടി അസാധാരണമാണെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാണിച്ചു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News