ഹിമാചലില്‍ വന്‍ അട്ടിമറി; കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ കാലുമാറി

ഹിമാചലിൽ ബിജെപിക്ക് അട്ടിമറി ജയം. കോൺഗ്രസ് എംഎൽഎമാർ കൂട്ടമായി കാലുമറിയതോടെയാണ് ബിജെപി വിജയിച്ചത്. ഉത്തരേന്ത്യയിലെ ഏക കോൺഗ്രസ് സർക്കാരായ ഹിമാചലാണ് ഇപ്പോൾ കാലുമാരാൽ നേരിടുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ 34 വോട്ടുകള്‍ ലഭിച്ചതായി ബിജെപി നേതാവ് ജയറാം ഠാക്കൂര്‍ അറിയിച്ചു.

Also Read: ‘ഇടതുപക്ഷ വിജയത്തിനായി യുവജനങ്ങൾ രംഗത്തിറങ്ങുക’: ഡിവൈഎഫ്ഐ

കോണ്‍ഗ്രസിന്റെ മനു അഭിഷേക് സിങ്‌വിയാണ് ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജനോട് തോറ്റത്. ജയിക്കാൻ 35 വോട്ടുകൾ ആവശ്യമുള്ളിടത്ത് ഇരുവർക്കും 34 വോട്ടുകളാണ് ലഭിച്ചത്. നറുക്കെടുപ്പിലൂടെയാണ് ബിജെപി വിജയിച്ചതോടെ ഹിമാചലിൽ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതോടെയാണ് ബിജെപിയുടെ ജയം.

Also Read: ‘ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുന്ന പാർട്ടിയാണ് ഇടതുപക്ഷം’: കെ കെ ശൈലജ ടീച്ചർ

മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയെ പിന്തുണച്ചു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ഹിമാചലിലെ ബിജെപി നേതാക്കൾ അറിയിച്ചു. ബജറ്റിന് ശേഷം അവിശ്വാസം കൊണ്ടുവരുമെന്നും ബിജെപി നേതാവ് ജയറാം ഠാക്കൂര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here